കലാശപ്പോരില്‍ വീനസ് വീണു; മുഗുരുസയ്ക്കു വിംബിള്‍ഡണ്‍ കിരീടം

കലാശപ്പോരില്‍ വീനസ് വീണു; മുഗുരുസയ്ക്കു വിംബിള്‍ഡണ്‍ കിരീടം
Updated on: 
1 min read

ലണ്ടന്‍: കിരീടത്തിനായുള്ള ഒന്‍പതു വര്‍ഷത്തെ കാത്തിരിപ്പു ഇത്തവണയും പൂവണിയിക്കാന്‍ വീനസ് വില്ല്യംസിനു സാധിച്ചില്ല. വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരസയ്ക്ക്. 7-5, 6-0 എന്ന സ്‌കോറിനാണ് വീനസിനെ മുഗുരുസ തോല്‍പ്പിച്ചത്. 

വിംബിള്‍ഡണ്‍ കിരീടം ആദ്യമായി നേടിയ മുഗുരുസയുടെ രണ്ടാം ഗ്രാന്‍സ്ലാം നേട്ടമാണിത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ സെറീന വില്ല്യംസിനെ തോല്‍പ്പിച്ചാണ് 14മത് സീഡിലുള്ള മുഗുരുസ തന്റെ ആദ്യ ഗ്രാന്‍സ്ലാം നേടിയത്.

37കാരിയായ വീനസ് വിംബിള്‍ഡണിലുടനീളം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കിരീട സാധ്യത കൂടുതലായിരുന്നുവെങ്കിലും 23 കാരിയായ മുഗുരുസയ്ക്കു മുന്നില്‍ കലാശപ്പോരില്‍ വീനസ് അടിയറവ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER