

ലോകകപ്പിന് ശേഷം ധോനി കളിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ഇതിനെ തുടര്‍ന്നാണ് റിഷഭ് പന്തിനെ ടീമിലെടുത്തതും, പന്തിനെ തുടര്‍ന്ന് പിന്തുണക്കാന്‍ തീരുമാനിച്ചതെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു.
എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഞാന്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. ഞങ്ങള്‍ സംസാരിച്ചിരുന്നു, കുറച്ചു നാളത്തേക്ക് കളിക്കാന്‍ താത്‌പര്യമില്ലെന്നാണ് ധോനി അറിയിച്ചത്. അതോടെ ഞങ്ങള്‍ റിഷഭ് പന്തിനെ ടീമിലെടുക്കുകയും പിന്തുണക്കുകയും ചെയ്‌തു, എംഎസ്‌കെ പ്രസാദ് പറയുന്നു.
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ കെ എല്‍ രാഹുലും മികവ് കാണിക്കുന്നുണ്ട് വിക്കറ്റിന് പിന്നില്‍. ഐപിഎല്‍ സാധ്യമാവുകയും പഴയ ധോനിയെ നമുക്കവിടെ കാണാന്‍ സാധിക്കുകയും ചെയ്‌താല്‍ നല്ലതായിരുന്നു. എന്നാലിപ്പോഴത്തെ സാഹചര്യം അങ്ങനെയല്ലല്ലോ എന്നും ഇന്ത്യന്‍ ടീം മുന്‍ ചീഫ് സെലക്ടര്‍ പറഞ്ഞു.
ഇനി ഇന്ത്യക്ക് വേണ്ടി ധോനി കളിക്കാന്‍ സാധ്യതയില്ലെന്ന പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും, ആശിഷ് നെഹ്‌റയും എത്തിയിരുന്നു. ലോകകപ്പ് സെമി ഫൈനല്‍ ധോനിയുടെ അവസാന മത്സരമാണ് എന്നാണ് താന്‍ മനസിലാക്കുന്നത് എന്നായിരുന്നു ഹര്‍ഭജന്റെ വാക്കുകള്‍. ധോനി ഇനി കളിക്കളത്തിലേക്ക് മടങ്ങി എത്താന്‍ സാധ്യതയില്ലെന്നും, എന്നാല്‍ ഒരു സര്‍പ്രൈസ് തിരിച്ചു വരവ് ധോനിയുടെ ഭാഗത്ത് നിന്ന് തള്ളിക്കളയാനാവില്ലെന്നും ആശിഷ് നെഹ്‌റ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates