കാത്തിരുന്ന ഗെയ്‌ലും നരേയ്‌നും ബ്രാവോയുമില്ല; ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി വെസ്റ്റ് ഇന്‍ഡീസ്‌

പരിചയ സമ്പത്തിന് പ്രാധാന്യം നല്‍കാതെ, പുതുനിര താരങ്ങളെ ഉള്‍പ്പെടുത്തിയാണ് വെസ്റ്റ് ഇന്‍ഡീസ് ടീം വരുന്നത്
കാത്തിരുന്ന ഗെയ്‌ലും നരേയ്‌നും ബ്രാവോയുമില്ല; ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി വെസ്റ്റ് ഇന്‍ഡീസ്‌
Updated on: 
1 min read

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി ഗെയ്‌ലും, സുനില്‍ നരേയ്‌നും ടീമില്‍ ഇടംപിടിച്ചില്ല. പരിചയ സമ്പത്തിന് പ്രാധാന്യം നല്‍കാതെ, പുതുനിര താരങ്ങളെ ഉള്‍പ്പെടുത്തിയാണ് വെസ്റ്റ് ഇന്‍ഡീസ് ടീം വരുന്നത്. 

പുതിയ മുഖങ്ങള്‍ക്കൊപ്പം, പൊള്ളാര്‍ഡ്. ഡാരന്‍ ബ്രാവോ എന്നിവര്‍ ടീമിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. സുനില്‍ നരേയ്‌നയേയും, ഗെയ്‌ലിനേയും ഒഴിവാക്കിയതിന് പുറമെ, ഡ്വെയ്ന്‍ ബ്രാവോയും ടീമില്‍ ഇല്ല. ഇന്ത്യന്‍ പരമ്പരയില്‍ നിന്നും ഒഴിവാക്കണം എന്ന ഗെയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി എന്നാണ് വെസ്റ്റ് ഇന്‍ഡീസ് സെലക്ഷന്‍ ബോര്‍ഡിന്റെ വിശദീകരണം. 

ആന്ദ്രെ റസലിനെ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കി എങ്കിലും ട്വന്റി20യില്‍ കളിക്കും. ഇരുപത്തിയഞ്ചു വയസുകാരന്‍ ചന്ദര്‍പോള്‍ ഹമ്‌റാജ്, മീഡിയം പേസര്‍ ഒഷാനെ തോമസ്, ഓള്‍റൗണ്ടര്‍ ഫാമിയാന്‍ അലന്‍ എന്നിവരാണ് ടീമില്‍ ഇടംപിടിച്ച പുതുമുഖങ്ങള്‍. 

രണ്ടാം ടെസ്റ്റ് അവസാനിക്കുന്നതിന് പിന്നാലെ ഒക്ടോബര്‍ 21 മുതല്‍ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കും. ഇതിന് പിന്നാലെയാണ് മൂന്ന് ട്വന്റി20 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com