കുളം ക്രിക്കറ്റ് പിച്ച്; വെള്ളത്തില്‍ കുത്തി ബാറ്റ്‌സ്മാന്റെ മുഖത്തിനിട്ട് ബൗളറുടെ ബൗണ്‍സര്‍ (വീഡിയോ)

കുളം ക്രിക്കറ്റ് പിച്ച്; വെളത്തില്‍ കുത്തി ബാറ്റ്‌സ്മാന്റെ മുഖത്തിനിട്ട് ബൗളറുടെ ബൗണ്‍സര്‍ (വീഡിയോ)
കുളം ക്രിക്കറ്റ് പിച്ച്; വെള്ളത്തില്‍ കുത്തി ബാറ്റ്‌സ്മാന്റെ മുഖത്തിനിട്ട് ബൗളറുടെ ബൗണ്‍സര്‍ (വീഡിയോ)
Updated on: 
1 min read


 
ഒരു കുളത്തിനെ പിച്ചാക്കി രണ്ട് പേര്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കുളത്തിന്റെ ഒരു കരയില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന് മറുകരയില്‍ നിന്ന് ബൗളര്‍ പന്തെറിഞ്ഞ് നല്‍കുന്നതാണ് വീഡിയോ. ഇംഗ്ലണ്ട് താരം ജോഫ്രെ ആര്‍ച്ചര്‍ അടക്കമുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

വെറും ആറ് സെക്കന്‍ഡ് മാത്രമാണ് വീഡിയോയുള്ളത്. മറു കരയില്‍ നിന്ന് മികച്ച ഒരു ബൗണ്‍സര്‍ വന്ന് ബാറ്റ്‌സ്മാന്റെ മുഖത്ത് കൊള്ളുന്നതാണ് വീഡിയോയിലുള്ളത്. അപ്രതീക്ഷിതമായി പന്ത് കൊള്ളുമ്പോള്‍ ബാറ്റ്‌സ്മാന്‍ പിന്തിരിയുന്നു. ഈ സമയത്ത് മറുകരയിലെ ബൗളര്‍ ചിരിക്കുന്നതും കാണാം.

വീഡിയോക്കടിയില്‍ രസകരമായ കമന്റുകളുമുണ്ട്. പിച്ചിന്റെ ഈര്‍പ്പനില എങ്ങനെ. അല്‍പ്പം പച്ചപ്പ് കാണുന്നുണ്ടോ എന്നിങ്ങനെ പോകുന്ന കമന്റുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER