

മാഞ്ചസ്റ്റര്: ഇന്ത്യക്കെതിരായ ആദ്യ സെമിയില് ന്യൂസിലന്ഡ് പൊരുതുന്നു. കിവികള് ടീം ടോട്ടല് 100 കടത്തി. അര്ധ സെഞ്ച്വറിയുമായി നില്ക്കുന്ന ക്യാപ്റ്റന് കെയ്ന് വില്ല്യംസിന്റേയും വെറ്ററന് താരം റോസ് ടെയ്ലറിന്റേയും ചെറുത്തു നില്പ്പിന്റെ ബലത്തിലാണ് കിവികള് പൊരുതുന്നത്. 30 ഓവര് പിന്നിട്ടപ്പോള് ന്യൂസിലന്ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില് 118 റണ്സെന്ന നിലയിലാണ്. 55 റണ്സുമായി വില്ല്യംസനും 21 റണ്സുമായി റോസ് ടെയ്ലറും ക്രീസില്.
ഓപണര്മാരായ മാര്ട്ടിന് ഗുപ്റ്റില്, ഹെന്റി നിക്കോള്സ് എന്നിവരുടെ വിക്കറ്റുകളാണ് കിവികള്ക്ക് നഷ്ടമായത്. മാര്ട്ടിന് ഗുപ്റ്റിലാണ് ആദ്യം പുറത്തായത്. 14 പന്തുകള് നേരിട്ട താരം ഒരു റണ്സുമായാണ് കൂടാരം കയറിയത്. ജസ്പ്രിത് ബുമ്റയുടെ പന്തില് ക്യാപ്റ്റന് വിരാട് കോഹ്ലി ക്യാച്ചെടുത്താണ് കിവി ഓപണറെ മടക്കിയത്. ഹെന്റി നിക്കോള്സിനെ രവീന്ദ്ര ജഡേജ നിക്കോള്സിനെ ക്ലീന് ബൗള്ഡാക്കുകയായിരുന്നു. 51 പന്തുകള് നേരിട്ട് 28 റണ്സുമായാണ് നിക്കോള്സ് പുറത്തായത്.
ടോസ് നേടി ന്യൂസിലന്ഡ് ആദ്യം ബാറ്റ് ചെയ്യാന് തീരുമാനിക്കുകയായിരുന്നു. ഭുവനേശ്വര് കുമാര് എറിഞ്ഞ ആദ്യ ഓവറും ബുമ്റ എറിഞ്ഞ രണ്ടാം ഓവറും മെയ്ഡനായിരുന്നു. മൂന്നാം ഓവറിന്റെ അഞ്ചാം പന്തിലാണ് കിവികള് സ്കോര് ബോര്ഡ് തുറന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates