ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരിക്ക്, നാല് പേര്‍ ഗുരുതരാവസ്ഥയില്‍

താത്കാലികമായി നിര്‍മിച്ച സ്‌റ്റേഡിയത്തിലെ ഗ്യാലറിയാണ് തകര്‍ന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോഴിക്കോട് കടലുണ്ടിയില്‍ ഫുട്‌ബോള്‍ മത്സരം നടക്കുന്നതിന് ഇടയില്‍ ഗ്യാലറി തകര്‍ന്ന് അപകടം. ഗ്രൗണ്ടിലെ താത്കാലികമായി നിര്‍മിച്ച ഗ്യാലറിയാണ് തകര്‍ന്നത്. 

വെള്ളിയാഴ്ച രാത്രി 9.20ടെയാണ് സംഭവം. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടപറമ്പലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കും മാറ്റി.  മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണെന്നാണ് സൂചന. 

കടലുണ്ടിയിലെ പ്രാദേശിക ക്ലബുകള്‍ തമ്മിലുള്ള മത്സരമാണ് ഇവിടെ നടന്നുകൊണ്ടിരുന്നത്. വലിയ തോതില്‍ കാണികള്‍ കളി കാണാന്‍ എത്തിയിരുന്നു. കളി തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കകം തന്നെ ഗ്യാലറി തകര്‍ന്നു. എന്നാല്‍ ഗ്യാലറി തകര്‍ന്നതോടെ തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും പുറത്തേക്ക് കടക്കുവാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com