കോഹ് ലിയുടെ ഭാഗ്യ ഗ്രൗണ്ട്, ഡികോക്കിന്റെ ഭാഗ്യ രാജ്യം, ആര് ജയിക്കും? പന്തിനെ താഴേക്കിറക്കുന്ന സൂചന നല്‍കി ധവാന്‍

ട്വന്റി20യില്‍ കോഹ് ലി അടിച്ചു കൂട്ടിയ റണ്‍സുകളില്‍ 32.21 ശതമാനവും വന്നിരിക്കുന്നത് ബംഗളൂരുവില്‍ നിന്നാണ്
കോഹ് ലിയുടെ ഭാഗ്യ ഗ്രൗണ്ട്, ഡികോക്കിന്റെ ഭാഗ്യ രാജ്യം, ആര് ജയിക്കും? പന്തിനെ താഴേക്കിറക്കുന്ന സൂചന നല്‍കി ധവാന്‍
Updated on
1 min read

നായകന്‍ വിരാട് കോഹ് ലിയുടെ പറുദീസയില്‍ ട്വന്റി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. മൂന്നാം ട്വന്റി20യില്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്കയെ ഇന്ത്യ നേരിടും. ട്വന്റി20യില്‍ കോഹ് ലി അടിച്ചു കൂട്ടിയ റണ്‍സുകളില്‍ 32.21 ശതമാനവും വന്നിരിക്കുന്നത് ബംഗളൂരുവില്‍ നിന്നാണ്. 

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കോഹ് ലി കളിച്ച 88 മത്സരങ്ങളില്‍ നിന്ന് 37.20 ബാറ്റിങ് ശരാശരിയില്‍ 2753 റണ്‍സാണ് കോഹ് ലി നേടിയത്. രണ്ടാം ട്വന്റി20യില്‍ കോഹ് ലിയുടെ അര്‍ധശതകമാണ് ഇന്ത്യയെ വലിയ അപകടങ്ങളില്ലാതെ ജയത്തിലേക്ക് എത്തിച്ചത്. ഇന്ന്, തന്റെ ഇഷ്ട മൈതാനത്ത് കോഹ് ലി വീണ്ടും ടീമിന് തുണയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ധരംശാലയില്‍ നടന്ന ആദ്യ ട്വന്റി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ബംഗളൂരുവില്‍ ജയം പിടിച്ച് പരമ്പര സമനിലയിലാക്കാനാവും ഡികോക്കിന്റേയും സംഘത്തിന്റേയും ലക്ഷ്യം. പ്ലേയിങ് ഇലവനിലേക്ക് എത്തുമ്പോള്‍ റിഷഭ് പന്തിന് മേലാണ് സമ്മര്‍ദ്ദം. വിമര്‍ശകരെ നിശബ്ദരാക്കാന്‍ മാത്രം മികച്ച പ്രകടനം പന്തില്‍ നിന്ന് വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

പന്തിനെ ബാറ്റിങ് പൊസിഷനില്‍ അഞ്ചാമതേക്ക് ഇറക്കി ശ്രേയസ് അയ്യറെ നാലാമത് ഇറക്കിയേക്കും. ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ശ്രേയസ് അയ്യറെ ശിഖര്‍ ധവാന്‍ വലിയ അളവില്‍ പ്രശംസിച്ചത് ബാറ്റിങ് പൊസിഷനിലെ മാറ്റത്തിന്റെ സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ കളിയില്‍ ശ്രേയസ് എങ്ങനെയാണ് ഫിനിഷ് ചെയ്തത് എന്ന് നിങ്ങള്‍ കണ്ടതാണ്. അവന്റെ ശരീരഭാഷയില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് കാണാം അവന്റെ ആത്മവിശ്വാസം. 24 വയസ് മാത്രമാണ് അവന്റെ പ്രായം. ഈ പ്രായത്തില്‍ നന്നായി കളിക്കുന്നു. വിന്‍ഡിസിലും നന്നായി ചെയ്തു, ധവാന്‍ പറഞ്ഞു. 

പരിചയസമ്പത്ത് കുറഞ്ഞ ബൗളര്‍മാരാണ് ഇന്ത്യന്‍ നിരയില്‍ എന്നത് എങ്കിലും ഗൗരവത്തോടെയാണ് അവരെ സമീപിക്കുന്നതെന്ന് സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ പറയുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ അവര്‍ക്ക് പരിചയം കുറവാണെങ്കിലും ട്വന്റി20 ലീഗ് മത്സരങ്ങള്‍ കളിച്ചതിന്റെ പരിചയം അവര്‍ക്ക് തുണയാകുന്നു. 

നായകന്‍ ഡികോക്കിന്റെ മൊഹാലിയിലെ പക്വതയോടെയുള്ള ഇന്നിങ്‌സ് തന്നെയാണ് സൗത്ത് ആഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. ചിന്നസ്വാമിയില്‍ ഐപിഎല്ലില്‍ ഡികോക്ക് കളിച്ച 10 ട്വന്റി20 ഇന്നിങ്‌സില്‍ നിന്ന് 384 റണ്‍സാണ് നേടിയത്. ട്വന്റിയിലെ ഡികോക്കിന്റെ 5 മികച്ച സ്‌കോറുകളില്‍ മൂന്നും പിറന്നത്  ഇന്ത്യയിലാണ് എന്ന പ്രത്യേകതയുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com