ക്രിസ്റ്റ്യാനോയുടെ മികവില്‍ റയല്‍ ; ക്ലബ് ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം

ക്രിസ്റ്റ്യാനോയുടെ മികവില്‍ റയല്‍ ; ക്ലബ് ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം

ഏഴു ഗോളുമായി ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ പുതിയ റെക്കോഡും ക്രിസ്റ്റ്യാനോ കുറിച്ചു.
Published on

അബുദാബി : ക്ലബ് ലോകകപ്പ് കിരീടം സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലനിര്‍ത്തി. അബുദാബിയില്‍ നടന്ന ഫൈനലില്‍ ബ്രസീലിയന്‍ ക്ലബായ ഗ്രെമിയോയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് റയല്‍ ക്ലബ് കിരീടത്തില്‍ മുത്തമിട്ടത്. മല്‍സരത്തിന്റെ 53 ആം മിനുട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിന്റെ വിജയ ഗോള്‍ നേടിയത്. 

ഫ്രീകിക്കിലൂടെയായിരുന്നു വിജയഗോള്‍ പിറന്നത്. ഏഴു ഗോളുമായി ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ പുതിയ റെക്കോഡും ക്രിസ്റ്റ്യാനോ കുറിച്ചു. വിജയത്തോടെ ക്ലബ് ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയും റയല്‍ സ്വന്തമാക്കി. 

ഈ വര്‍ഷത്തെ റയലിന്‍ അഞ്ചാമത്തെ കിരാീടനേട്ടം കൂടിയാണിത്. സ്പാനിഷ് ലീഗ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് എന്നീ കിരിടങ്ങളാണ് റയല്‍ ഈ വര്‍ഷം സ്വന്തമാക്കിയ മറ്റ് കിരീടങ്ങള്‍. അബുദാബി ക്ലബ് അല്‍ ജസീറയെ 2-1 ന് തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ റയല്‍ ഫൈനലില്‍ കടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com