ചാംപ്യന്‍സ് ലീഗില്‍ റിയലിന് ജയം; ഇങ്ങനെയുള്ള റഫറിമാരാണെങ്കില്‍ കപ്പ് ഞങ്ങള്‍ക്കും കിട്ടുമെന്ന് ട്രോളന്മാര്‍

ചാംപ്യന്‍സ് ലീഗില്‍ റിയലിന് ജയം; ഇങ്ങനെയുള്ള റഫറിമാരാണെങ്കില്‍ കപ്പ് ഞങ്ങള്‍ക്കും കിട്ടുമെന്ന് ട്രോളന്മാര്‍
Updated on
2 min read

മാഡ്രിഡ്: സംഭവബഹുലമായിരുന്നു യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റിയല്‍ മാഡ്രിഡ്-ബയേണ്‍ മ്യൂണിക്ക് പോരാട്ടം. ഒന്നാം പാദത്തില്‍ മ്യൂണിക്കിന്റെ തട്ടകമായ അലിയന്‍സ് അറീനയില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച റിയല്‍ മാഡ്രിഡ് രണ്ടാം പാദത്തില്‍ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ജയിച്ചത്. ഇതോടെ രണ്ട് പാദങ്ങളിലായി 6-3 എന്ന സ്‌കോറിന് റിയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിയില്‍ കടന്നു.

നിശ്ചിത സമയത്ത് എവേ ഗോളടിസ്ഥാനത്തില്‍ സമനിലയായതിനെ തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ട കളിയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് നേട്ടമാണ് റിയലിന് സെമി ടിക്കറ്റുറപ്പിച്ചത്. അസെന്‍സിയോയും റിയലിന് വേണ്ടി ഗോള്‍ കണ്ടെത്തി. 53 മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ലെവന്‍ഡോസ്‌ക്കി ബയേണിനെ മുന്നിലാക്കി. 76മത് മിനുട്ടില്‍ ക്രിസ്റ്റിയാനോയിലൂടെ റിയല്‍ ഒപ്പമെത്തിയെങ്കിലും 78മത് മിനുട്ടില്‍ റാമോസിന്റെ സെല്‍ഫ് ഗോള്‍ റിയലിനെ വീണ്ടും പിന്നിലാക്കി. പിന്നീട് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട കളിയില്‍ 105, 110 മിനുട്ടുകളില്‍ ക്രിസ്റ്റിയാനോ ലക്ഷ്യം കണ്ടതോടെ റിയല്‍ ജയമുറപ്പിച്ചു. 110മത് മിനുട്ടിലാണ് അസെന്‍സിയോയുടെ ഗോള്‍.

ക്രിസ്റ്റിയാനോയുടെ ഹാട്രിക്ക് എന്നതിലുപരി ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മോശം റഫറിയിങ് കളി എന്ന പേരിലാകും ഈ പോരാട്ടം ഒരു പക്ഷെ അറിയപ്പെടുക. ക്രിസ്റ്റ്യാനോ നേടിയ രണ്ടു ഗോളുകള്‍ക്കും ഓഫ് സൈഡ് കറ പുരണ്ടതാണെന്ന വാദമാണ് മുഖ്യമായും ഉയര്‍ത്തുന്നത്. നിശ്ചിത സമയത്ത് ആര്‍തുറോ വിദാലിന് ചുവപ്പ് കാര്‍ഡ് നല്‍കിയത്, കടുത്ത ടാക്കിള്‍ ചെയ്തിട്ടും കാസ്മിറോയ്ക്ക് മഞ്ഞക്കാര്‍ഡിലൊതുക്കിയതും ഇതില്‍ പെടും. ഏതാലായും, ഇങ്ങനെയുള്ള റഫറിമാരുണ്ടെങ്കില്‍ ഏതെങ്കിലും ഒരു പതിനൊന്ന് പേരുണ്ടെങ്കില്‍ ഞങ്ങളുമെടുക്കുമെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.

ലെസസ്റ്റര്‍ സിറ്റിയെ രണ്ടാം പാദത്തില്‍ സമനിലയില്‍ തളച്ച് അത്‌ലറ്റിക്കോ മാഡ്രിഡും സെമിയില്‍ കടന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com