ചെന്നൈ അല്ല, യുവിയെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻസ്, വില ഒരു കോടി 

ചെന്നൈ സൂപ്പര്‍ കിങ്‌സ് യുവിയെ സ്വന്തമാക്കുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നെങ്കിലും മുംബൈ ഇന്ത്യൻസാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്
ചെന്നൈ അല്ല, യുവിയെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻസ്, വില ഒരു കോടി 
Updated on: 
1 min read

ഐപിഎൽ താരലേലത്തിൽ യുവരാജ് സിങ്ങിനെ ഒരു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ യുവരാജിനെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ മുന്നോട്ടു വന്നിരുന്നില്ല. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് യുവിയെ സ്വന്തമാക്കുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നെങ്കിലും മുംബൈ ഇന്ത്യൻസാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. 

ആദ്യ ഐപിഎല്‍ സീസണില്‍ ഐക്കണ്‍ താരമായിരുന്നു യുവി. ഇന്ന് ആദ്യം യുവിയായിരുന്നു ലേലത്തില്‍ എത്തിയതെങ്കിലും യുവിയെ സ്വന്തമാക്കിയാല്‍ മറ്റൊരു താരത്തെ സ്വന്തമാക്കാന്‍ പണം തികയുമോ എന്ന അനിശ്ചിതത്വത്തില്‍ ചെന്നൈ പിന്നോട്ട് മാറി നിന്നതാണെന്നാണ് സൂചന.  2014 ഐപിഎല്‍ സീസണില്‍ 14 കോടി രൂപയ്ക്കാണ് യുവിയെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 2015ല്‍ യുവിയുടെ വില 16 കോടിയിലേക്കെത്തി. 2016ല്‍ ഏഴ് കോടിയും 2018 എത്തിയപ്പോഴേക്കും രണ്ട് കോടിയുമായി യുവിയുടെ വില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER