ചെന്നൈക്കെതിരെ രോഹിത് ശര്‍മ കളിച്ചേക്കില്ല, പകരം ക്രിസ് ലിന്‍ ടീമിലേക്കെന്ന് സൂചന 

നേരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരത്തിന് ശേഷം സംസാരിക്കാന്‍ എത്തിയത് പൊള്ളാര്‍ഡ് ആയിരുന്നു
ചെന്നൈക്കെതിരെ രോഹിത് ശര്‍മ കളിച്ചേക്കില്ല, പകരം ക്രിസ് ലിന്‍ ടീമിലേക്കെന്ന് സൂചന 
Updated on: 
1 min read

ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ മത്സരം രോഹിത് ശര്‍മക്ക് നഷ്ടമായേക്കും. പകരം ക്രിസ് ലിന്‍ ടീമിലേക്ക് എത്തുകയും, പൊള്ളാര്‍ഡ് ടീമിനെ നയിക്കുകയും ചെയ്യുമെന്നാണ് സൂചന. 

നേരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരത്തിന് ശേഷം സംസാരിക്കാന്‍ എത്തിയത് പൊള്ളാര്‍ഡ് ആയിരുന്നു. ചെന്നൈക്കെതിരായ മത്സരത്തിന് മുന്‍പ് മുംബൈ ഇന്ത്യന്‍സില്‍ നിന്ന് വന്ന് ട്വീറ്റും രോഹിത് കളിച്ചേക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. 

ബൂമ്രയുടേയും പൊള്ളാര്‍ഡിന്റേയും ഫോട്ടോയാണ് മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ചത്. ലെറ്റ്‌സ് ഗോ പോളി എന്നാണ് ചിത്രത്തിനൊപ്പം മുംബൈ ഇന്ത്യന്‍സ് കുറിച്ചത്. ഇത് പൊള്ളാര്‍ഡ് ആയിരിക്കും മുംബൈയെ നയിക്കുക എന്ന സൂചനയാണ് നല്‍കുന്നത്. രണ്ട് കോടി രൂപയ്ക്ക് ലിന്നിനെ മുംബൈ സ്വന്തമാക്കിയെങ്കിലും രോഹിത്തും ഡികോക്കും ഓപ്പണിങ്ങില്‍ തുടരുന്നതിനാല്‍ ബെഞ്ചിലിരിക്കേണ്ട അവസ്ഥയാണ്. 

നിലവില്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് മുംബൈ. 9 കളിയില്‍ നിന്ന് ആറ് തോല്‍വിയും മൂന്ന് ജയവുമായി 12 പോയിന്റാണ് മുംബൈക്കുള്ളത്. പ്ലേഓഫ് ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞെങ്കിലും തുടരെ രണ്ടാം ജയത്തിലേക്ക് വീണാല്‍ അത് മുംബൈയുടെ ആത്മവിശ്വാസത്തെ ബാധിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER