'ടെന്നീസില്ലാതെ ഞാനില്ല'; ഗര്‍ഭകാലത്തും റാക്കറ്റുമേന്തി സാനിയ മിര്‍സ (വീഡിയോ)

ജീവിതത്തിലെ ഏറ്റവും സന്തോഷം നല്‍കുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും എത്രയും വേഗം കളിക്കളത്തിലേക്ക് മടങ്ങിവരുമെന്നാണ് സാനിയ പറയുന്നത്
'ടെന്നീസില്ലാതെ ഞാനില്ല'; ഗര്‍ഭകാലത്തും റാക്കറ്റുമേന്തി സാനിയ മിര്‍സ (വീഡിയോ)
Updated on: 
1 min read

കളിക്കളത്തില്‍ നിന്ന് കുറച്ചു നാള്‍ മാറ്റി നിര്‍ത്താന്‍ കഴിഞ്ഞേക്കും പക്ഷേ ടെന്നീസിനെ അടര്‍ത്തി കളയാന്‍ കഴിയില്ലെന്ന് സാനിയ മിര്‍സ അന്ന് പറഞ്ഞത് ഹൃദയത്തില്‍ നിന്നായിരുന്നുവെന്ന് തെളിയിക്കുന്നതാണ് സഹോദരി അനം പങ്കുവച്ച വീഡിയോ. അനത്തിനൊപ്പം സാനിയ ടെന്നീസ് കളിക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റയില്‍ വൈറലായിരിക്കുന്നത്. അച്ഛന്‍ ഇമ്രാന്‍ മിര്‍സ കോര്‍ട്ടിന് സമീപം നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ജീവിതത്തിലെ ഏറ്റവും സന്തോഷം നല്‍കുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും എത്രയും വേഗം കളിക്കളത്തിലേക്ക് മടങ്ങിവരുമെന്നാണ് സാനിയ പറയുന്നത്. ടെന്നീസില്ലാതെ ജീവിക്കുന്നതിനെ കുറിച്ച് ആലോചിക്കാനേ ആവില്ലെന്നും ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു.

പാക് ക്രിക്കറ്റ് താരമായ ശുഐബ് മാലികാണ് സാനിയയുടെ ഭര്‍ത്താവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER