തന്ത്രങ്ങളില്ലാത്ത നായകനാണ് കോഹ് ലിയെന്ന് വോണ്‍; അവിടെ മിടുക്ക് പെയ്‌നിനും വില്യംസനും

മികച്ച തന്ത്രങ്ങള്‍ കൈവശമുള്ള നായകന്മാര്‍ ഓസീസിന്റെ തിം പെയ്‌നും, കീവീസിന്റെ കെയിന്‍ വില്യംസനുമാണെന്നാണ് വോണിന്റെ അഭിപ്രായം
തന്ത്രങ്ങളില്ലാത്ത നായകനാണ് കോഹ് ലിയെന്ന് വോണ്‍; അവിടെ മിടുക്ക് പെയ്‌നിനും വില്യംസനും
Updated on
1 min read

നേതൃപാടവത്തില്‍ കോഹ് ലി കേമനാണ്. എന്നാല്‍ തന്ത്രങ്ങളില്ലാത്ത നായകനാണ് കോഹ് ലിയെന്ന് ഓസീസ് ഇതിഹാസ സ്പിന്നര്‍ ഷെയിന്‍ വോണ്‍. എന്നാല്‍ ഞാന്‍ കോഹ് ലിയുടെ ആരാധകനാണ് എന്നും, ക്രിക്കറ്റിലെ മികച്ച താരമാണ് കോഹ്  ലിയെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു. 

മികച്ച തന്ത്രങ്ങള്‍ കൈവശമുള്ള നായകന്മാര്‍ ഓസീസിന്റെ തിം പെയ്‌നും, കീവീസിന്റെ കെയിന്‍ വില്യംസനുമാണെന്നാണ് വോണിന്റെ അഭിപ്രായം. നേതൃപാടവവും, നയകത്വത്തിലെ തന്ത്രങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. കോഹ് ലി തന്റെ ടീമിനെ നന്നായി നയിക്കുന്നുവെന്നും വോണ്‍ പറയുന്നു. 2019 ലോക കപ്പില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ള ടീമുകള്‍ ഏതെന്നും വോണ്‍ പ്രവചിക്കുന്നുണ്ട്. ഇന്ത്യയ്ക്കും, ആതിഥേയരായ ഇംഗ്ലണ്ടിനുമാണ് വോണ്‍ സാധ്യത കല്‍പ്പിക്കുന്നത്. 

ലോക കപ്പില്‍ ധോനിയുടെ അനുഭവസമ്പത്ത് ഇന്ത്യ പ്രയോജനപ്പെടുത്തണം. ഇന്ത്യയ്ക്ക് ലോക കപ്പ് ജയിക്കണം എങ്കില്‍ കോഹ് ലി, രോഹിത് ശര്‍മ, ധോനി എന്നിവരില്‍ നിന്നും മികച്ച കളി പുറത്തു വരണം. ഇവര്‍ക്കൊപ്പം ഭൂമ്രയും, ഭുവിയും കളി പിടിക്കുകയും വേണം. ലോക കപ്പില്‍ ഓസ്‌ട്രേലിയ സര്‍പ്രൈസ് തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാര്‍ണറും സ്മിത്തും തിരിച്ചെത്തുകയും, ശരിയായ ടീമിനെ സെലക്ടര്‍മാര്‍ കണ്ടെത്തുകയും ചെയ്താല്‍ ലോക കപ്പ് സെമി വരെയെങ്കിലും ഓസീസിന് എത്താനാവുമെന്ന് വോണ്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com