തുടര്‍ തോല്‍വികള്‍ക്ക് ശിക്ഷ? മുംബൈയിലേക്ക് ഏതാനും കളിക്കാരെ പരിശീലനത്തിന് അയച്ച്‌ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌

സീസണില്‍ അഞ്ച് മത്സരങ്ങള്‍ തുടരെ തോറ്റതിന് പിന്നാലെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ഒരുവിഭാഗം കളിക്കാരോട് വിചിത്രമായി പെരുമാറുന്നത്
തുടര്‍ തോല്‍വികള്‍ക്ക് ശിക്ഷ? മുംബൈയിലേക്ക് ഏതാനും കളിക്കാരെ പരിശീലനത്തിന് അയച്ച്‌ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌
Updated on
1 min read

കളിക്കാരോട് വിചിത്ര സമീപനവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടീമിലെ ഏതാനും കളിക്കാരോട് വ്യാഴാഴ്ച നടക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് മുന്‍പ് മുംബൈയിലെ തങ്ങളുടെ അക്കാദമിയില്‍ പോയി പരിശീലനം നടത്തി വരുവാനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിര്‍ദേശിച്ചത്. 

സീസണില്‍ അഞ്ച് മത്സരങ്ങള്‍ തുടരെ തോറ്റതിന് പിന്നാലെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ഒരുവിഭാഗം കളിക്കാരോട് വിചിത്രമായി പെരുമാറുന്നത്. ദിനേശ് കാര്‍ത്തിക് ഉള്‍പ്പെടെയുള്ള കളിക്കാരാണ് കൂടുതല്‍ മികച്ച പരിശീലനത്തിനായി മുംബൈയിലേക്ക് പറന്നത്. 

ഐപിഎല്ലിന്റെ തിരക്കേറിയ ഷെഡ്യൂള്‍ പരിഗണിക്കുമ്പോള്‍ ഇടവേളകളില്‍ യാത്ര ഒഴിവാക്കുവാനാണ് കളിക്കാര്‍ ശ്രമിക്കുക. എന്നാല്‍ ഇത് ഓരോ ഫ്രാഞ്ചൈസികളുടേയും താത്പര്യത്തിനനുസരിച്ചിരിക്കും. എന്നാല്‍ ഈഡന്‍ ഗാര്‍ഡനിലെ വിക്കറ്റ് ഉള്‍പ്പെടെ മികച്ചതാണ് എന്നിരിക്കെ മികച്ച സൗകര്യങ്ങളുള്ളപ്പോള്‍ മുംബൈയില്‍ ട്രെയ്‌നിങ്ങിനായി പോകുന്നതിന്റെ പിന്നിലെന്തെന്ന് വ്യക്തമാകുന്നില്ലെന്നാണ് മറ്റൊരു ഫ്രാഞ്ചൈസിയിലെ വൃത്തങ്ങളെ ഉദ്ദരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ചുമതലയേറ്റതിന് പിന്നാലെ ഈഡനിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. നല്ല പേസും ബൗണ്‍സുമുള്ള വിക്കറ്റാണ് കൊല്‍ക്കത്തയിലേത്. ഈഡനിലെ എല്ലാ സൗകര്യങ്ങളും ഒരുക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നും, ടീമിന്റെ നീക്കത്തിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നുമാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതികരിച്ചത്. ഇതോടെ,  കൊല്‍ക്കത്ത തങ്ങളുടെ കളിക്കാരെ മുംബൈയിലേക്ക് അയച്ചതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടായേക്കാം എന്നാണ് വിലയിരുത്തല്‍ ഉയരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com