ധോനിയെ പോലെ വൃത്തികെട്ട മനുഷ്യര്‍ എന്നും ടീമിലുണ്ടാവില്ല, കളിയിലേക്ക് തിരികെ വരാന്‍ റായിഡുവിനോട് യുവിയുടെ പിതാവ്‌

ധോനിയെ പോലുള്ളവര്‍ എന്നും ടീമിലുണ്ടാവില്ല. അതുപോലുള്ള മാലിന്യങ്ങള്‍ എന്നും ടീമിലുണ്ടാവില്ല
ധോനിയെ പോലെ വൃത്തികെട്ട മനുഷ്യര്‍ എന്നും ടീമിലുണ്ടാവില്ല, കളിയിലേക്ക് തിരികെ വരാന്‍ റായിഡുവിനോട് യുവിയുടെ പിതാവ്‌
Updated on
1 min read

ന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് തുടരെ തഴയപ്പെട്ടതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച അമ്പാട്ടി റായിഡുവിനോട് കളിയിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്ങിന്റെ പിതാവ്. ധോനിയെ പോലുള്ളവര്‍ എന്നും ടീമിലുണ്ടാവില്ല എന്ന് പറഞ്ഞാണ് റായിഡുവിനോട് മടങ്ങി വരാന്‍ ഇന്ത്യന്‍ മുന്‍ താരമായ യോഗ് രാജ് സിങ് ആവശ്യപ്പെടുന്നത്. 

വൃത്തികെട്ട മനുഷ്യന്‍ എന്നാണ് യുവരാജ് സിങ്ങിന്റെ പിതാവ് ധോനിയെ വിശേഷിപ്പിക്കുന്നത്. ധോനിയെ പോലുള്ളവര്‍ എന്നും ടീമിലുണ്ടാവില്ല. അതുപോലുള്ള മാലിന്യങ്ങള്‍ എന്നും ടീമിലുണ്ടാവില്ല. റായിഡു ഇനിയുമിനിയും കളി തുടരുക തന്നെ വേണം. രഞ്ജി ട്രോഫി, ഇറാനി ട്രോഫി ദുലീപ് ട്രോളി എന്നിവയിലെല്ലാം കളിക്കണം. സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും ട്രിപ്പിള്‍# സെഞ്ചുറിയും നേടി പുറത്താവാതെ നില്‍ക്കണം. ഇനിയുമേറ ക്രിക്കറ്റ് റായിഡുവിലുണ്ടെന്ന് യോഗ് രാജ് സിങ് പറയുന്നു. 

വിരമിക്കാനുള്ള തീരുമാനം റായിഡു തിടുക്കത്തിലെടുത്തതാണ്. വിരമിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് തിരികെ വന്ന് നിന്റെ പ്രാപ്തി എന്താണെന്ന് അവരെ ബോധ്യപ്പെടുത്തി കൊടുക്കണമെന്നും യുവിയുടെ പിതാവ് പറയുന്നു. യുവരാജ് സിങ്ങ് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷവും ധോനിയെ ഉന്നം വെച്ച് യോഗ് രാജ് സിങ് രംഗത്തെത്തിയിരുന്നു. യുവിയുടെ കരിയര്‍ നശിപ്പിച്ചത് ധോനിയാണെന്നാണ് ധോനിയുടെ പേരെടുത്ത് പറയാത് യോഗ് രാജ് സിങ് പറഞ്ഞത്. ലോകകപ്പിന് ശേഷം എല്ലാം തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com