ജക്കാര്‍ത്ത: പ്രളയത്തില്‍ മുങ്ങുന്ന നാടിനെ കുറിച്ചുള്ള ആശങ്കകളും ഉള്ളിലേന്തിയാണ് ഏഷ്യന്‍ ഗെയിംസില്‍ മത്സരത്തിനിറങ്ങിയതെന്ന നീന്തല്‍ താരം സജന്‍ പ്രകാശ്. പ്രളയത്തെ കുറിച്ച് അറിഞ്ഞാല്‍ അത് എന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന് ഭയന്ന് അമ്മ എല്ലാം എന്നില്‍ നിന്ന് ഒളിച്ചു വയ്ക്കുകയായിരുന്നു എന്ന് സജന്‍ പറയുന്നു.
ജക്കാര്‍ത്തയിലേക്ക് എത്തുമ്പോള്‍ തന്നെ നാട്ടില്‍ മഴയാണ് എന്ന് അറിയാമായിരുന്നു. എന്നാല്‍ ഇതുപോലൊരു ദുരന്തത്തിലേക്ക് നാട് നീങ്ങുമെന്ന് കരുതിയിരുന്നില്ല. സുഹൃത്തുക്കളില്‍ നിന്നും വിവരം അറിഞ്ഞതോടെ കുടുംബത്തെ കുറിച്ച് ഓര്‍ത്ത് എനിക്ക് ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല.
ആശങ്കയില്‍ നില്‍ക്കെയാണ് അമ്മാവന്‍ വിളിച്ച് വീട്ടില്‍ എല്ലാവരും സുരക്ഷിതരാണ് എന്ന് പറഞ്ഞത്. സജന്റെ മുത്തച്ഛന്‍, മുത്തശ്ശി, അമ്മാവന്‍ ഉള്‍പ്പെടെ ആറ് കുടുംബാംഗങ്ങളെ കാണാനുണ്ടായിരുന്നില്ല. ഇടുക്കിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ അഞ്ചാമതായാണ് സജന്‍ ഫിനിഷ് ചെയ്തത്. നേരിയ വ്യത്യാസത്തിലാണ് സജന് മെഡല്‍ നഷ്ടമായത് എങ്കിലും തന്റെ തന്നെ പേരിലുള്ള ദേശിയ റെക്കോര്‍ഡ് സജന്‍ ഇവിടെ തിരുത്തി. മാത്രമല്ല, 30 വര്‍ഷത്തിന് ശേഷം ഏഷ്യന്‍ ഗെയിംസില്‍ ഈ ഇനത്തില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാവുകയും ചെയ്തിരുന്നു സജന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates