'നീയെന്റെ ഭാഗ്യമാണ് ചാരൂ'... പ്രണയദിനാശംസകളുമായി സഞ്ജു സാംസണ്‍

ആറ് വര്‍ഷ ചലഞ്ചെന്ന ഹാഷ്ടാഗോടെ കോളെജ് കാലത്തെ ഇരുവരുടെയും ചിത്രവും സഞ്ജു പങ്കുവച്ചിട്ടുണ്ട്.
'നീയെന്റെ ഭാഗ്യമാണ് ചാരൂ'... പ്രണയദിനാശംസകളുമായി സഞ്ജു സാംസണ്‍
Updated on
1 min read

വാലന്റൈന്‍ ദിനത്തില്‍ ഭാര്യ ചാരുലതയ്ക്ക് പ്രണയം തുളുമ്പുന്ന ആശംസകള്‍ നേര്‍ന്ന് സഞ്ജു സാംസണ്‍. 'എന്റെ പ്രണയിനിക്ക് വാലന്റൈന്‍ ദിനാശംസകള്‍. ഞാന്‍ എല്ലായ്‌പ്പോഴും പറയുന്നത് പോലെ നിന്നെ എന്റെ പ്രണയിനിയായി, ഭാര്യയായി, സുഹൃത്തായി എല്ലാമെല്ലാമായി ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്.

എന്റേത് മാത്രം എന്നായിരുന്നു സഞ്ജുവിന്റെ കുറിപ്പ്. ആറ് വര്‍ഷ ചലഞ്ചെന്ന ഹാഷ്ടാഗോടെ കോളെജ് കാലത്തെ ഇരുവരുടെയും ചിത്രവും സഞ്ജു പങ്കുവച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഡിസംബറിലാണ് സഞ്ജുവും ചാരുലതയും വിവാഹിതരായത്. തിരുവനന്തപുരം മാര്‍ ഇവാനിയോസില്‍ പഠിക്കുന്ന കാലത്ത് മൊട്ടിട്ട പ്രണയം ആറുവര്‍ഷത്തിനൊടുവില്‍ പൂവണിയുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com