പയ്യന്‍ ആള് കൊള്ളാം; കിട്ടിയ ചാന്‍സ് മുതലാക്കി, ഗോളടിച്ച്, ഒരു കിടു ആഘോഷം (വീഡിയോ)

മാഴ്‌സയും റെന്നെസും തമ്മിലുള്ള മത്സരം തുടങ്ങുന്നതിന് മുന്‍പ് ഔപചാരിക ഉദ്ഘാടനമെന്ന നിലയില്‍ ഒരു പയ്യനെ കൊണ്ട് ഫസ്റ്റ് ടച്ച് എടുപ്പിക്കുകയാണ് അധികൃതര്‍ ഉദ്ദേശിച്ചത്
പയ്യന്‍ ആള് കൊള്ളാം; കിട്ടിയ ചാന്‍സ് മുതലാക്കി, ഗോളടിച്ച്, ഒരു കിടു ആഘോഷം (വീഡിയോ)
Updated on
1 min read

ളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയ കാണികളിലൊരാളും ഇത്തരമൊരു രംഗം പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അത് സംഭവിച്ചു. കിട്ടിയ അവസരം ഒരു കുഞ്ഞ് ആരാധകന്‍ ഗോളടിച്ചു തന്നെ ആഘോഷിച്ചു. കാണുക മാത്രം ചെയ്തിട്ടുള്ള ഗോളാഘോഷം, അതുപോലെ അനുകരിച്ച് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ സെക്കന്‍ഡുകള്‍ മാത്രം നീണ്ട പ്രവര്‍ത്തിയിലൂടെ ചിരിപ്പിക്കാനും അവന് സാധിച്ചു. 

ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോള്‍ പോരാട്ടത്തിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. മാഴ്‌സയും റെന്നെസും തമ്മിലുള്ള മത്സരം തുടങ്ങുന്നതിന് മുന്‍പ് ഔപചാരിക ഉദ്ഘാടനമെന്ന നിലയില്‍ ഒരു പയ്യനെ കൊണ്ട് ഫസ്റ്റ് ടച്ച് എടുപ്പിക്കുകയാണ് അധികൃതര്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇതിനായി തിരഞ്ഞെടുക്കപ്പെട്ട പയ്യന്‍ ഫസ്റ്റ് ടച്ച് മാത്രമല്ല നടത്തിയത്. പന്തുമായി മുന്നേറി ഗോളടിച്ച് തന്റെ ജേഴ്‌സി ഊരി ഗോളാഘോഷവും നടത്തിയാണ് മൈതാനം വിട്ടത്. 

അപ്രതീക്ഷിതമായി ഇതൊക്കെ കണ്ട കാണികള്‍ വന്‍ കൈയടിയോടെ രംഗം സ്വീകരിക്കുകയും ചെയ്തു. ഔപചാരികമായ ഉദ്ഘാടനമെന്ന രീതിയില്‍ പന്തു തട്ടാന്‍ വിളിച്ച കുട്ടി ആരാധകന്റെ ചെയ്തി അവര്‍ മനസറിഞ്ഞ് ആസ്വദിച്ചു. യാസ്സിന്‍ എന്നാണ് പയ്യന്റെ പേര്. ഏതായാലും വീഡിയോ ഹിറ്റായി എന്ന് പറയേണ്ടതില്ലല്ലോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com