

നാഗ്പൂര്‍: യുവ ബോക്‌സിങ് താരം പ്രണവ് റൗത്ത് ജീവനൊടുക്കി. മഹാരാഷ്ട്രയില്‍ അകോലയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ പ്രണവിനെ കണ്ടെത്തുകയായിരുന്നു. നാഗ്പൂര്‍ ആണ് സ്വദേശം. ദേശീയ തലത്തില്‍ ശ്രദ്ധേയനായ താരമാണ് 19കാരനായ പ്രണവ്.
അകോലയിലെ സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ പരീശീലനത്തിന് എത്തിയതായിരുന്നു പ്രണവ്. ഇന്നലെ ഇവിടെ നടന്ന ടൂര്‍ണമെന്റില്‍ പ്രണവ് പങ്കെടുക്കേണ്ടതായിരുന്നു. ആരോഗ്യകാരണം പറഞ്ഞ് വ്യാഴാഴ്ച പരിശീലനത്തില്‍ പങ്കെടുക്കാതിരുന്ന പ്രണവിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.
ഈ വര്‍ഷമാദ്യം ഡല്‍ഹിയില്‍ വച്ച് നടന്ന നാഷണല്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പ്രണവ് മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates