ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ കൊണ്ടു, നിലകിട്ടാതെ ക്രീസില്‍ ആടിയുലഞ്ഞ് പാക് താരം(വീഡിയോ)

പാകിസ്താനെ മാത്രമല്ല, എതിര്‍ ടീമിനേയും ക്രിക്കറ്റ് ലോകത്തെയൊന്നാകെ ഒരു നിമിഷം ഇമാം ഉള്‍ ഹഖ് പേടിപ്പിച്ചു
ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ കൊണ്ടു, നിലകിട്ടാതെ ക്രീസില്‍ ആടിയുലഞ്ഞ് പാക് താരം(വീഡിയോ)
Updated on
1 min read

രണ്ടാം ഏകദിനത്തില്‍ ജയം പിടിച്ച് പാകിസ്താന്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പര 1-1 എന്ന് സമനിലയിലാക്കി. ജയിച്ചെങ്കിലും ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന് ബാറ്റ് ചെയ്യവെ നേരിട്ട പരിക്ക് പാകിസ്താനെ വല്ലാതെ ആശങ്കയിലാഴ്ത്തിയിരുന്നു. പാകിസ്താനെ മാത്രമല്ല, എതിര്‍ ടീമിനേയും ക്രിക്കറ്റ് ലോകത്തെയൊന്നാകെ ഒരു നിമിഷം ഇമാം ഉള്‍ ഹഖ് പേടിപ്പിച്ചു. 

കീവീസ് താരം ഫെര്‍ഗൂസന്റെ ബൗണ്‍സര്‍ വന്ന് കൊണ്ടത് ഇമാം ഉള്‍ ഹഖിന്റെ ഹെല്‍മെറ്റില്‍. ബൗണ്‍സര്‍ കൊണ്ട ആഘാതത്തില്‍ ഇമാം ഗ്രൗണ്ടില്‍ വീണ് കിടന്നു. പിന്നെ എഴുന്നേറ്റ് നിന്ന് അമ്പയര്‍മാരോടും കീവീസ് ടീമിലെ താരങ്ങളോടും സംസാരിച്ചുവെങ്കിലും, വീഴാന്‍ പോകുന്ന ഇമാമിനെ ഫിസിയോയും മറ്റ് താരങ്ങളും ചേര്‍ന്ന് പിടിച്ചു കൊണ്ടു പോവേണ്ടി വന്നു. 

സിടി സ്‌കാനിന് വിധേയമാക്കിയ ഇമാമിന് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വ്യക്തമായെന്നും, ടീമിനോടൊപ്പം താരം ചേര്‍ന്നുവെന്നം പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇമാമിനൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്ത് പാക് താരം ഷുഐബ് മാലിക്കും ആരാധകരോട് പറഞ്ഞു, ആശങ്കപ്പെടുവാന്‍ ഒന്നുമില്ലെന്ന്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com