മറഡോണക്ക് ഒരുതവണ കൂടി യുഎഇ പരീക്ഷ; അല്‍-ഫുജൈറയുടെ പരിശീലകനായി താരത്തെ നിയമിച്ചു

മറഡോണക്ക് ഒരുതവണ കൂടി യുഎഇ പരീക്ഷ; അല്‍-ഫുജൈറയുടെ പരിശീലകനായി താരത്തെ നിയമിച്ചു
Updated on
1 min read

അബുദാബി: യുഎഇ ക്ലബ്ബ് അല്‍-ഫുജൈറയുടെ പരിശീലകനായി ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയെ നിയമിച്ചു. അഞ്ച് വര്‍ഷത്തോളം ഫുട്‌ബോള്‍ രംഗത്ത് നിന്നും വിട്ടു നിന്ന ശേഷമാണ് അല്‍-ഫുജൈറ എഫ്‌സിയെ പരിശീലിപ്പിക്കാന്‍ അര്‍ജന്റീന മുന്‍ ക്യാപ്റ്റന്‍ എത്തുന്നത്.

യുഎഇയിലെ രണ്ടാം ഡിവിഷനില്‍ പന്തുതട്ടുന്ന അല്‍ഫുജൈറ എഫ്‌സിയുടെ പരിശീലകനായി ചുമതലയേറ്റുവെന്ന് മറഡോണ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. മറഡോണ എന്നെഴുതിയ ക്ലബ്ബിന്റെ ചുവപ്പും വെള്ളയും നിറത്തിലുള്ള പത്താം നമ്പര്‍ ജെഴ്‌സി താരത്തിന് കൈമാറുന്നതായുള്ള ചിത്രം ക്ലബ്ബ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

2008ല്‍ അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ മറഡോണ യുഎഇയിലെ മറ്റൊരു ക്ലബ്ബ് അല്‍ വസലിനെ ഒരു വര്‍ഷം പരിശീലിപ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com