മഴ പ്രാക്ടീസ് മുടക്കിയപ്പോള്‍ ധോനി തോക്കെടുത്തു;   പൊലീസുകാര്‍ക്ക് സ്‌ന്തോഷം

ഓസ്‌ട്രേലിയുമായുള്ള ഏകദിനത്തിനുള്ള പ്രാക്ടീസ് മഴ മൂലം മുടങ്ങിയപ്പോഴാണ് ധോനി പൊലീസ് ട്രെയ്‌നിങ് സ്‌കൂളിലേക്കു 'മുങ്ങി'യത്
മഴ പ്രാക്ടീസ് മുടക്കിയപ്പോള്‍ ധോനി തോക്കെടുത്തു;   പൊലീസുകാര്‍ക്ക് സ്‌ന്തോഷം
Updated on
1 min read

കൊല്‍ക്കത്ത: ഷൂട്ടിങ് റെയ്ഞ്ചില്‍ ധോനിയുടെ കൃത്യത കണ്ട് പൊലീസുകാര്‍ അമ്പരന്നു. അവിശ്വസനീയമായ കൃത്യത എന്നാണ് കൊല്‍ക്കത്ത പൊലീസ് ട്രെയ്‌നിങ് സ്‌കൂളില്‍ തോക്കുകൊണ്ടു ധോനി നടത്തിയ പ്രകടനത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ പോലും പ്രതികരിച്ചത്.

ഓസ്‌ട്രേലിയുമായുള്ള ഏകദിനത്തിനുള്ള പ്രാക്ടീസ് മഴ മൂലം മുടങ്ങിയപ്പോഴാണ് ധോനി പൊലീസ് ട്രെയ്‌നിങ് സ്‌കൂളിലേക്കു 'മുങ്ങി'യത്. മുമ്പ് ഒരു തവണ ട്രെയ്‌നിങ് സ്‌കൂളില്‍ എത്തിയിട്ടുണ്ട്, ധോനി. പഴയൊരു മോട്ടോര്‍ സൈക്കിള്‍ വാങ്ങാനായിരുന്നു അത്. ഇത്തവണ ഷൂട്ടിങ് റെയ്ഞ്ച് സന്ദര്‍ശിച്ച മുന്‍ ക്യാപ്റ്റന്‍ ട്രെയ്‌നികളുമായി ആശയ വിനിമയവും നടത്തി. 

പത്തു മീറ്റര്‍, 25 മീറ്റര്‍ റെയ്ഞ്ചില്‍ കൃത്യയാര്‍ന്ന പ്രകടനമാണ് ധോനി പുറത്തെടുത്തത് എന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. ധോനിയുടെ സന്ദര്‍ശനം ട്രയ്‌നിങ്‌സ്‌കൂളിന് അഭിമാനകരമാണ്. ട്രെയ്‌നികള്‍ക്ക് അത് പ്രചോദനമാവുമെന്നും പൊലീസ് സ്‌കൂള്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച വിഡിയോക്കൊപ്പം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com