'മാലിക് പുയാപ്ലേ' എന്ന് മലയാളികള്‍; കാര്യം പിടികിട്ടാതെ താരം

അയര്‍ലാന്‍ഡില്‍ നിന്നും വേദി ദുബൈ രാജ്യാന്തര സ്‌റ്റേഡിയം ആയെന്ന് മാത്രം. പാക് താരം ശുഐബ് മാലിക്കാണ് ഇത്തവണ മലയാളികളുടെ ഇരയായത്
'മാലിക് പുയാപ്ലേ' എന്ന് മലയാളികള്‍; കാര്യം പിടികിട്ടാതെ താരം
Updated on: 
1 min read

ദുബൈ: മാലിനിയുടെ തീരങ്ങള്‍ തഴുകി വരും പനിനീര്‍കാറ്റേ എന്ന് പാടിയ മലയാളികളെ മറന്നുവോ? ഇന്ത്യ-അയര്‍ലാന്‍ഡ് മത്സരത്തിനിടെ ബൗണ്ടറി ലൈനിനുള്ളിലെ സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് വേണ്ടിയായിരുന്നു മലയാളികള്‍ അന്ന് തകര്‍ത്തു പാടിയത്. വീണ്ടും ഗ്യാലറിയില്‍ ഇരുന്ന് മലയാളികള്‍ കളി തുടരുകയാണ്. 

അയര്‍ലാന്‍ഡില്‍ നിന്നും വേദി ദുബൈ രാജ്യാന്തര സ്‌റ്റേഡിയം ആയെന്ന് മാത്രം. പാക് താരം ശുഐബ് മാലിക്കാണ് ഇത്തവണ മലയാളികളുടെ ഇരയായത്. ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡിങ്ങിന് എത്തിയ ശുഐബ് മാലിക്കിനെ പുയാപ്ലയെന്ന് വിളിച്ച് വട്ടം കറക്കുകയായിരുന്നു മലയാളികള്‍. 

പുയാപ്ല മാലിക്ക് എന്ന് വിളികള്‍ കേള്‍ക്കുന്നുണ്ട് എങ്കിലും എന്താണ് അര്‍ഥം എന്ന് അറിയാതെ അന്തം വിടുകയാണ് മാലിക്ക്. അര്‍ഥം അറിയില്ലെങ്കിലും തമാശയായെടുത്ത് മലയാളി ആരാധകര്‍ക്കക് നേരെ ചിരിക്കുന്നുണ്ട് മാലിക്ക്. മലയാളികളുടെ മറ്റൊരു കുസൃതിയുടെ വീഡിയോ കൂടി ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലാവുകയാണ്. 

ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവായ ശുഐബ് ഞങ്ങള്‍ക്ക് പുയാപ്ല തന്നെയാണെന്നാണ് വീഡിയോയ്ക്ക് അടിയില്‍ മലയാളികള്‍ നിരത്തുന്ന കമന്റ്. ഈ പുയാപ്ല വിളികളുമായി എത്തിയത് ഏത് ജില്ലക്കാരാണെന്ന് തിരയുകയാണ് മലയാളികള്‍ ഇപ്പോള്‍...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

ind bowlers sunil gavaskar
bcci selection panel
Sanju Samson after completing 50 vs West Indies
Keemo Paul celebrates a wicket with Shai Hope
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com