മുപ്പതാം വയസില്‍ അവരെന്ന് ബുദ്ധനാക്കി, തുറന്നടിച്ച് ഇര്‍ഫാന്‍ പഠാന്‍

നീ ഒരു വര്‍ഷം നന്നായി കളിക്കൂ, അതിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താനാവും...ഇങ്ങനെയൊരു വാക്ക് പോലും സെലക്ടര്‍മാര്‍ എന്നോട് പറഞ്ഞിട്ടില്ല
മുപ്പതാം വയസില്‍ അവരെന്ന് ബുദ്ധനാക്കി, തുറന്നടിച്ച് ഇര്‍ഫാന്‍ പഠാന്‍
Updated on
1 min read

മുപ്പതാം വയസില്‍ സെലക്ടര്‍മാര്‍ എന്നെ ബുദ്ധനാക്കിയതായി ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യന്‍ ടീമില്‍ നിന്ന് കാരണമൊന്നും വ്യക്തമാക്കാതെ അവഗണിച്ചതിനെ കുറിച്ചായിരുന്നു ഇര്‍ഫാന്റെ പ്രതികരണം. 

ബിസിസിഐയില്‍ നിന്നോ സെലക്ടര്‍മാരില്‍ നിന്നോ എന്നെ ആരും വിളിച്ചിട്ടില്ല. ഇര്‍ഫാന്‍, നീ ഒരു വര്‍ഷം നന്നായി കളിക്കൂ, അതിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താനാവും...ഇങ്ങനെയൊരു വാക്ക് പോലും സെലക്ടര്‍മാര്‍ എന്നോട് പറഞ്ഞിട്ടില്ല. എല്ലാം മാറ്റി വെച്ച് എന്നിലെ ഏറ്റവും മികവുമായി ഞാന്‍ എത്തുമായിരുന്നു. എന്നാല്‍ ഒരാള്‍ പോലും എന്നോട് സംസാരിക്കാന്‍ തയ്യാറായില്ല, പഠാന്‍ പറഞ്ഞു. 

30 വയസില്‍ ഒരു ഇന്ത്യന്‍ താരത്തിനും അരങ്ങേറ്റം കുറിക്കാന്‍ സാധിക്കില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു. അങ്ങനെയൊരു താരത്തിനും ബിസിസിഐയുടെ പിന്തുണ ലഭിക്കില്ല. ഇംഗ്ലണ്ടില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമെല്ലാം വ്യത്യസ്തമാണ് നമ്മുടെ കാഴ്ചപ്പാട്. 29ാം വയസിലാണ് ഹസി ക്രിക്കറ്റിലേക്കെത്തിയത്. മിസ്റ്റര്‍ ക്രിക്കറ്റ് എന്ന വിളിപ്പേരും സ്വന്തമാക്കിയാണ് ഹസി കളിക്കളം വിട്ടത്. എന്നാല്‍ ഇന്ത്യയില്‍ 30 വയസില്‍ അങ്ങനെയൊരു താരത്തിനും അവസരം ലഭിക്കില്ല, പഠാന്‍ ചൂണ്ടിക്കാണിച്ചു. 

ബറോഡയുടെ ടോപ് 30 താരങ്ങളില്‍ പോലും ഇപ്പോള്‍ ഞാനില്ലെന്ന് ഒരിക്കല്‍ അവരെന്നോട് പറഞ്ഞു. കളിക്കാന്‍ ഞങ്ങള്‍ക്ക് അവസരമില്ല. അങ്ങനെ വരുമ്പോള്‍ 30 കഴിഞ്ഞ കളിക്കാര്‍ക്ക് വിദേശ ലീഗുകളില്‍ അവസരം നല്‍കണമെന്നും ഇര്‍ഫാന്‍ പഠാന്‍ ആവശ്യപ്പെട്ടു. സുരേഷ് റെയ്‌നക്കൊപ്പം ഇന്‍സ്റ്റാ ലൈവിലെത്തിയപ്പോഴാണ് ഗൗരവമേറിയ വിഷയങ്ങളില്‍ ഇരുവരും സംസാരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com