മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം അശോക് ചാറ്റർജി അന്തരിച്ചു

ഇന്ത്യയ്ക്കുവേണ്ടി 30 മത്സരങ്ങളിൽ ദേശീയ കുപ്പായമണിഞ്ഞു  10 ഗോൾ നേടി
മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം അശോക് ചാറ്റർജി അന്തരിച്ചു
Updated on: 
1 min read

കൊൽക്കത്ത: ഇന്ത്യയുടെ മുൻ ഫുട്‌ബോൾ താരം അശോക് ചാറ്റർജി അന്തരിച്ചു. 78 വയസ്സായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി 30 മത്സരങ്ങളിൽ ദേശീയ കുപ്പായമണിഞ്ഞു  10 ഗോൾ നേടി.

1965-ൽ ഇന്ത്യയ്ക്കുവേണ്ടി കളിച്ചുതുടങ്ങിയ ചാറ്റർജി, ആ വർഷവും പിറ്റേവർഷവും മെർദേക്ക കപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം അംഗമായിരുന്നു. 1966-ൽ ഏഷ്യൻ ഗെയിംസിൽ കളിച്ച ഇന്ത്യൻ ടീമിലും അംഗമായിരുന്നു.

കൊൽക്കത്ത വമ്പന്മാരായ മോഹൻ ബ​ഗാനും ഈസ്റ്റ് ബംഗാളിനും വേണ്ടി കളിച്ചിട്ടുണ്ട്. ബ​ഗാനായി 85 ​ഗോൾ നേടി. ഈസ്റ്റ് ബം​ഗാളിനായി 39 ​ഗോളും കരസ്ഥമാക്കി.  ബംഗാളിനുവേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com