മെസിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു, സിറ്റിയിലേക്ക് എത്തിയാല്‍ പിടിച്ചാല്‍ കിട്ടില്ലെന്ന് ക്ലോപ്പ്

മെസിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു, സിറ്റിയിലേക്ക് എത്തിയാല്‍ പിടിച്ചാല്‍ കിട്ടില്ലെന്ന് ക്ലോപ്പ്

വലിയ തുക അതിനായി വേണ്ടിവരും എന്നതിനാല്‍ മെസിക്ക് വേണ്ടി ലിവര്‍പൂള്‍ ഇറങ്ങാനുള്ള സാധ്യത വിരളമാണെന്ന് ക്ലോപ്പ്
Published on

ലണ്ടന്‍: മെസിക്ക് വേണ്ടി ലിവര്‍പൂള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങില്ലെന്ന് ക്ലോപ്പ്. മെസിയെ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ വലിയ തുക അതിനായി വേണ്ടിവരും എന്നതിനാല്‍ മെസിക്ക് വേണ്ടി ലിവര്‍പൂള്‍ ഇറങ്ങാനുള്ള സാധ്യത വിരളമാണെന്ന് ക്ലോപ്പ് വ്യക്തമാക്കി. 

മെസിയെ സ്വന്തമാക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന്, ആരാണ് മെസിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തത് എന്നായിരുന്നു ക്ലോപ്പിന്റെ മറുപടി. എന്നാല്‍ അതിന് സാധ്യതയില്ല. വലിയ തുക വേണ്ടിവരും എന്നതാണ് കാരണം. മെസിയെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയാല്‍ പിന്നെ അവരെ തോല്‍പ്പിക്കുക കടുപ്പമാവുമെന്നും ക്ലോപ്പ് ചൂണ്ടിക്കാട്ടി. 

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസി. അങ്ങനെ ഒരാള്‍ പ്രീമിയര്‍ ലീഗിലേക്ക് എത്തുന്നത് മഹത്തരമാണ്. പ്രീമിയര്‍ ലീഗിന് അത് വലിയ തോതില്‍ ഗുണം ചെയ്യും. ബാഴ്‌സയ്ക്ക് വേണ്ടി മാത്രമാണ് മെസി ഇതുവരെ കളിച്ചിരിക്കുന്നത്. സ്പാനിഷ് ലീഗില്‍ നിന്ന് പ്രീമിയര്‍ ലീഗിലെത്തി മെസി കളിക്കുക എങ്ങനെയാവും എന്നത് കൗതുകകരമാണെന്നും ക്ലോപ്പ് പറഞ്ഞു. 

പ്രീമിയര്‍ ലീഗില്‍ മെസി കളിക്കുന്നത് കാണണം എന്നുണ്ട്. എന്നാല്‍ അത് സാധിക്കുമോ എന്ന് അറിയില്ല, കമ്യൂണിറ്റി ഷീല്‍ഡ് മത്സരത്തില്‍ ആഴ്‌സണലിനെതിരെ ഇറങ്ങുന്നതിന് മുന്‍പ് പ്രതികരിക്കുകയായിരുന്നു ക്ലോപ്പ്. 

നിലവില്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങളാണ് ശക്തം. പിഎസ്ജി, ഇന്റര്‍ മിലാന്‍ എന്നീ ടീമുകളും മെസിക്കായി ട്രാന്‍സ്ഫര്‍ വിപണിയിലുണ്ട്. മെസിയുടെ പിതാവുമായി യുവന്റ്‌സ് സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനിടെ, ബാഴ്‌സയുമായി നല്ല നിലയില്‍ ബന്ധം പിരിയാന്‍ ലക്ഷ്യമിട്ട് ക്ലബ് മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്യാന്‍ തന്റെ പ്രതിനിധികളോട് മെസി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com