യോ യോ ടെസ്റ്റിന്റെ സമയത്ത് നിങ്ങളുണ്ടായിരുന്നു എങ്കില്‍; യുവിയുടെ ആശംസ ആരാധകരെ വേദനിപ്പിക്കുന്നു

യോ യോ ടെസ്റ്റിന്റെ സമയത്ത് നിങ്ങളുണ്ടായിരുന്നു എങ്കില്‍; യുവിയുടെ ആശംസ ആരാധകരെ വേദനിപ്പിക്കുന്നു

യോ യോ ടെസ്റ്റ് കടമ്പയായിരുന്നു ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്താനുള്ള യുവരാജിന്റെ ശ്രമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി തീര്‍ത്തത്
Published on

ബിസിസിഐ തലപ്പത്തേക്ക് എത്തുന്ന ഗാംഗുലിക്കുള്ള ആശംസകളായിരുന്നു ക്രിക്കറ്റ് ലോകത്ത് നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഒഴുകിയത്. അക്കൂട്ടത്തില്‍ ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്ങിന്റെ ആശംസ ആരാധകരെ വിഷമത്തിലാഴ്ത്തുന്നു...

യോ യോ ടെസ്റ്റിന്റെ സമയത്ത് നിങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ എന്നായിരുന്നു ഗാംഗുലിക്ക് ആശംസ നേര്‍ന്നുള്ള ട്വീറ്റിന് ഇടയില്‍ യുവരാജ് സിങ് കുറിച്ചത്. യോ യോ ടെസ്റ്റ് കടമ്പയായിരുന്നു ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്താനുള്ള യുവരാജിന്റെ ശ്രമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി തീര്‍ത്തത്.

മഹാനായ വ്യക്തി, മഹത്തായ യാത്ര, ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് ബിസിസിഐ പ്രസിഡന്റ്. അഡ്മിനിസ്‌ട്രേറ്റര്‍ തലപ്പത്ത് കളി അറിയാവുന്ന വ്യക്തി വരുന്നത് കൂടുതല്‍ ഉള്‍ക്കാഴ്ചയോടെ കാര്യങ്ങള്‍ നോക്കി കാണാന്‍ സഹായിക്കും. യോ യോ ടെസ്റ്റിന് വലിയ പ്രാധാന്യം നല്‍കുന്ന സമയത്ത് നിങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ് എന്നും യുവി ട്വിറ്ററില്‍ കുറിച്ചു.

നീ എന്റെ സൂപ്പര്‍ സ്റ്റാര്‍ ആണെന്നാണ് യുവിക്ക് മറിപടിയായി ഗാംഗുലി പറഞ്ഞത്. നീ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്നു. കളിക്ക് വേണ്ടി നല്ലത് ചെയ്യാനുള്ള സമയമാണെന്നും യുവിക്ക് മറുപടിയായി ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com