രണ്ടാം ട്വന്റി20യും ഇന്ത്യന്‍ വനിതകളുടെ കയ്യില്‍ നിന്നും വഴുതുന്നു; വിജയ ലക്ഷ്യത്തോട് അടുത്ത് കീവീസ്‌

രണ്ടാം ട്വന്റി20യും ഇന്ത്യന്‍ വനിതകളുടെ കയ്യില്‍ നിന്നും വഴുതുന്നു; വിജയ ലക്ഷ്യത്തോട് അടുത്ത് കീവീസ്‌

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജെമിമ റോഡ്രിഗ്‌സിന്റെ അര്‍ധ സെഞ്ചുറി പ്രകടനത്തോടെയാണ് 135 റണ്‍സ് കണ്ടെത്തിയത്
Published on

രണ്ടാം ട്വന്റി20 പിടിച്ച് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ പൊരുതി ഇന്ത്യന്‍ വനിതകള്‍. എന്നാല്‍ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമല്ല. 
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ ആറ് വിക്ക
ക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് കണ്ടെത്തുവാനെ സാധിച്ചുള്ളു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് 11 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എന്ന നിലയിലാണ്. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജെമിമ റോഡ്രിഗ്‌സിന്റെ അര്‍ധ സെഞ്ചുറി പ്രകടനത്തോടെയാണ് 135 റണ്‍സ് കണ്ടെത്തിയത്. സ്മൃതി മന്ദാന 27 പന്തില്‍ നിന്നും മൂന്ന് ഫോറും ഒരു സിക്‌സും പറത്തി 36 റണ്‍സ് എടുത്ത് പുറത്തായി. ജെമിമയും മന്ദാനയും അല്ലാതെ ഇന്ത്യന്‍ ബാറ്റിങ്‌ നിരയിലെ മറ്റൊരു താരത്തിനും സ്‌കോര്‍ രണ്ടക്കം കടത്തുവാനായില്ല. 

ദീപ്തി ശര്‍മ റണ്‍ ഔട്ട് ആയപ്പോള്‍ ഹേമലത റിട്ടയേര്‍ഡ് ഹര്‍ട്ടായി. രണ്ട് വിക്കറ്റ് വീഴ്ത്തിയ കീവീസിന്റെ റോസ്‌മേരി ആലിസണാണ് ഇന്ത്യയുടെ സ്‌കോറിങ്ങിന്റെ വേഗം കുറച്ചത്. എട്ട് റണ്‍സിന് ഒരു വിക്കറ്റ് നഷ്ടത്തില്‍ എന്ന നിലയില്‍ നിന്നും 9 ഓവറില്‍ 71 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യയെ എത്തിച്ചാണ് മന്ദാനയും ജെമിമയും വേര്‍പിരിഞ്ഞത്. എന്നാല്‍ മന്ദാന പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com