ലളിതം, സുന്ദരം; സൈന- കശ്യപ് വിവാഹ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് സൂപ്പര്‍ ഹിറ്റ്

സൈബര്‍ ലോകത്ത് ഇതിനോടകം തന്നെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. ഇരു താരങ്ങളുടേയും ലാളിത്യമാണ് ആരാധകരെ വല്ലാതെ ആകര്‍ഷിച്ചത്
ലളിതം, സുന്ദരം; സൈന- കശ്യപ് വിവാഹ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് സൂപ്പര്‍ ഹിറ്റ്
Updated on: 
1 min read

ഹൈദരാബാദ്: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വിരിഞ്ഞ പ്രണയം പത്ത് വര്‍ഷം പൂര്‍ത്തിയാക്കി സൈന നെഹ്‌വാളും പി കശ്യപും ഇന്നലെയാണ് വിവാഹിതരായത്. ജീവിതത്തിന്റെ കോര്‍ട്ടില്‍ ഇനി ഇരുവരും ഒരുമിച്ചായിരിക്കും. അധികം ആര്‍ഭാടങ്ങളൊന്നുമില്ലാതെ വേണ്ടപ്പെട്ടവരെ മാത്രം ക്ഷണിച്ചുള്ള ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. 

വിവാഹത്തിന്റെ ഫോട്ടോകള്‍ സൈന തന്നെയാണ് പുറത്തുവിട്ടത്. സൈബര്‍ ലോകത്ത് ഇതിനോടകം തന്നെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. ഇരു താരങ്ങളുടേയും ലാളിത്യമാണ് ആരാധകരെ വല്ലാതെ ആകര്‍ഷിച്ചത്. 

ഹൈദരാബാദില്‍ സൈനയുടെ വസതിയായ ഓറിയോണ്‍ വില്ലാസില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ മറ്റ് ചിത്രങ്ങളും സൈനയും കശ്യപും പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് ലക്ഷക്കണക്കിന് പേരാണ് ലൈക്ക് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER