ഇന്ത്യക്കെതിരെ ടോസ് ന്യൂസിലന്‍ഡിന്; ആദ്യം ബാറ്റ് ചെയ്യും; ഷമിയും കുൽദീപും ഇല്ല; ചഹൽ ടീമിൽ

ലോകകപ്പ് ക്രിക്കറ്റിലെ ഒന്നാം സെമി പോരാട്ടത്തില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് ടീമുകള്‍ അല്‍പ്പ സമയത്തിനകം ഏറ്റുമുട്ടാനിറങ്ങും
ഇന്ത്യക്കെതിരെ ടോസ് ന്യൂസിലന്‍ഡിന്; ആദ്യം ബാറ്റ് ചെയ്യും; ഷമിയും കുൽദീപും ഇല്ല; ചഹൽ ടീമിൽ
Updated on: 
1 min read

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിലെ ഒന്നാം സെമി പോരാട്ടത്തില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് ടീമുകള്‍ അല്‍പ്പ സമയത്തിനകം ഏറ്റുമുട്ടാനിറങ്ങും. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് മൈതാനത്താണ് മത്സരം. ടോസ് നേടി ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 

ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ദിനേഷ് കാര്‍ത്തികും അന്തിമ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് സ്ഥാനമില്ല.
 

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഈ ലോകകപ്പില്‍ അതുകൊണ്ട് തന്നെ ആദ്യമായാണ് ഇരുവരും മുഖാമുഖം വരുന്നത്. തുടര്‍ച്ചയായി മൂന്നാം വട്ടമാണ് ഇന്ത്യ ലോകകപ്പിന്റെ സെമി കളിക്കാനൊരുങ്ങുന്നത്. 

കിവീസിന്റെ ലോകകപ്പിലെ എട്ടാം സെമി പോരാട്ടമാണിത്. കഴിഞ്ഞ തവണ സ്വന്തം നാട്ടിലും ഓസ്‌ട്രേലിയയിലുമായി അരങ്ങേറിയ ടൂര്‍ണമെന്റില്‍ കിവികള്‍ രണ്ടാം സ്ഥാനത്തെത്തിയത്. അന്ന് ആദ്യമായാണ് അവര്‍ ഫൈനല്‍ കളിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com