വീണ്ടും ചതിയന്‍ വിളി, വാര്‍ണറുടെ പ്രതികരണത്തിന് ആരാധകരുടെ കയ്യടി

വീണ്ടും ചതിയന്‍ വിളി, വാര്‍ണറുടെ പ്രതികരണത്തിന് ആരാധകരുടെ കയ്യടി

ഡ്രസിങ്ങ് റൂമില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോഴാണ് ഗ്യാലറിയില്‍ നിന്ന് വാര്‍ണര്‍ക്ക് നേരെ ഒരിക്കല്‍ കൂടി ചതിയന്‍ വിളി ഉയര്‍ന്നത്
Published on

മാഞ്ചസ്റ്റര്‍: ചതിയന്‍ എന്ന് വിളിച്ച ആരാധകന് മറുപടി നല്‍കി വീണ്ടും കയ്യടി നേടുകയാണ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന് ഇടയില്‍ ഡ്രസിങ്ങ് റൂമില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോഴാണ് ഗ്യാലറിയില്‍ നിന്ന് വാര്‍ണര്‍ക്ക് നേരെ ഒരിക്കല്‍ കൂടി ചതിയന്‍ വിളി ഉയര്‍ന്നത്. 

എന്നാല്‍, ആരാധകന്റെ അധിക്ഷേപം കേട്ട വാര്‍ണര്‍ ആരാധകന് നേരെ തിരിയുകയും ഇരു കൈകളും ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നത് പോലെ കാട്ടുകയും ചെയ്തു. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിനായി ഇറങ്ങിയപ്പോഴും വാര്‍ണര്‍ക്ക് നേരെ ഗ്യാലറിയില്‍ നിന്ന് ചതിയനെന്ന വിളികളും, സാന്‍ഡ് പേപ്പര്‍ കയ്യിലുണ്ടെന്ന പരിഹാസവും വരികയുണ്ടായി. 

എന്നാല്‍, ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യാന്‍ എത്തിയപ്പോള്‍ പോക്കറ്റ് കാലിയാണെന്ന് കാണിച്ചും, രണ്ട് കൈകളും തുറന്നു ഒന്നുമില്ലായെന്ന അര്‍ഥത്തില്‍ തുറന്നു കാണിച്ചുമാണ് വാര്‍ണര്‍ അന്ന് കാണികള്‍ക്ക് മറുപടി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com