വിദര്‍ഭയെ പിടിച്ചുകെട്ടി നിധീഷ് ; അഞ്ചു വിക്കറ്റ് ; നിലവിലെ ചാമ്പ്യന്മാര്‍ 326 ന് പുറത്ത്

കേരളത്തിന് വേണ്ടി എന്‍ പി ബേസില്‍ മൂന്നും, നായകന്‍ ജലജ് സക്‌സേനയും വിനൂപ് മനോഹരനും ഓരോ വിക്കറ്റ് വീതവും നേടി
വിദര്‍ഭയെ പിടിച്ചുകെട്ടി നിധീഷ് ; അഞ്ചു വിക്കറ്റ് ; നിലവിലെ ചാമ്പ്യന്മാര്‍ 326 ന് പുറത്ത്
Updated on
1 min read

നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ വിദര്‍ഭ ഒന്നാമിന്നിങ്‌സില്‍ 326 റണ്‍സിന് പുറത്ത്. അഞ്ചുവിക്കറ്റെടുത്ത പേസ് ബൗളര്‍ എം ഡി നിധീഷാണ് വിദര്‍ഭയെ പിടിച്ചുകെട്ടിയത്. കേരളത്തിന് വേണ്ടി എന്‍ പി ബേസില്‍ മൂന്നും, നായകന്‍ ജലജ് സക്‌സേനയും വിനൂപ് മനോഹരനും ഓരോ വിക്കറ്റ് വീതവും നേടി.

ടോസ് നേടിയ കേരളം വിദര്‍ഭയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വസിം ജാഫര്‍, ഗണേഷ് സതീഷ്, ദര്‍ശന്‍ നാല്‍കണ്ടെ എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് വിദര്‍ഭയ്ക്ക് കരുത്തായത്. വസീം ജാഫര്‍ 57 ഉം, ഗണേഷ് സതീഷ് 58 ഉം നേടി. പത്താമനായി ഇറങ്ങിയ ദര്‍ശന്‍ നാല്‍കണ്ടെ 66 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഗ്രൂപ്പ് റൗണ്ടില്‍ കേരളത്തിന്റെ അവസാന മത്സരമാണിത്. ഇതുവരെ ഒരു ജയം മാത്രമുളള കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com