വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ആഗസ്റ്റ് 15 തെരഞ്ഞെടുത്തത് എന്തുകൊണ്ട്? കാരണം ജേഴ്‌സി നമ്പര്‍ എന്ന കമന്റിന് റെയ്‌നയുടെ മറുപടി

ഇതിന് പിന്നിലെ കാരണം എന്ന് പറഞ്ഞുള്ള ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നുണ്ട്. സുരേഷ് റെയ്‌ന തന്നെ ഈ ട്വീറ്റിന് മറുപടിയുമായി എത്തി...
വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ആഗസ്റ്റ് 15 തെരഞ്ഞെടുത്തത് എന്തുകൊണ്ട്? കാരണം ജേഴ്‌സി നമ്പര്‍ എന്ന കമന്റിന് റെയ്‌നയുടെ മറുപടി
Updated on
1 min read

ഗസ്റ്റ് 15 വിരമിക്കല്‍ പ്രഖ്യാപനം നടത്താനുള്ള ദിനമായി ധോനിയും റെയ്‌നയും തെരഞ്ഞെടുത്തത് എന്തുകൊണ്ടാവും. ഇതിന് പിന്നിലെ കാരണം എന്ന് പറഞ്ഞുള്ള ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നുണ്ട്. സുരേഷ് റെയ്‌ന തന്നെ ഈ ട്വീറ്റിന് മറുപടിയുമായി എത്തി...

ഇന്ത്യയുടെ ഏഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനത്തിലാണ് ഇരുവരും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇരുവരുടേയും ജേഴ്‌സി നമ്പര്‍ വെച്ചാണ് ഈ ദിവസം ഇവര്‍ തെരഞ്ഞെടുക്കാനുള്ള കാരണം ഇതാവാമെന്ന് ആരാധകര്‍ പറയുന്നത്. ഏഴ് ആണ് ധോനിയുടെ ജേഴ്‌സി നമ്പര്‍. റെയ്‌നയുടെ ജേഴ്‌സി നമ്പര്‍ മൂന്ന്. ഇവരുടെ ജേഴ്‌സി നമ്പറുകള്‍ ഒരുമിച്ച് ചേര്‍ത്താല്‍ 73 എന്ന് വരും. 

ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യ ദിനം എന്നത് മുന്‍പില്‍ വെച്ച് ഈ കണക്കുകൂട്ടല്‍ നടത്തിയാണോ, അതോ യാദൃശ്ചകമായി വന്ന് പെട്ടതാണോ ഈ സാമ്യം എന്ന് വ്യക്തമല്ല. സ്‌മൈലിയോടെയാണ് റെയ്‌ന ഈ ട്വീറ്റിന് മറുപടി നല്‍കിയത്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാംപിലാണ് ധോനിയും റെയ്‌നയും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com