മുംബൈ: സമീപ കാലത്ത് ഇന്ത്യൻ ടെസ്റ്റ് ടീമിന് തലവേദനയായി നിന്നത് ഓപണിങ് ബാറ്റ്സ്മാൻമാരയ മുരളി വിജയ്- ലോകേഷ് രാഹുല്‍ സഖ്യത്തിന്റെ ഫോമില്ലായ്മയാണ്. ഇംഗ്ലണ്ട് പര്യടനത്തിലും പിന്നാലെ ഓസ്ട്രേലിയയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലെ നാലിന്നിങ്സിലും ഇരുവരും പരാജയപ്പട്ടതോടെ ഇവരെ മാറ്റിയാണ് മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി.
മായങ്കിന്റെ വരവോടെ താരം ഓപണിങ് റോളിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മായങ്കിനൊപ്പം സഹ ഓപണർ ആര് എന്നതായിരുന്നു ആരാധകരുടെ ആലോചന. രോഹിത് ശർമ, ഹനുമ വിഹാരി എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. ഓപണിങ് ആരൊക്കെ എന്നത് അഭ്യൂഹങ്ങൾ നിൽക്കേ ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ്. മായങ്ക് അഗര്‍വാളിനൊപ്പം ഹനുമ വിഹാരി തന്നെയാകും ഓപണറായി എത്തുകയെന്ന സൂചനയാണ് അദ്ദേഹം പങ്കുവച്ചത്. ഇതോടെ രോഹിത് പതിവ് സ്ഥാനമായ ആറാം നമ്പറിലാകും ഇറങ്ങുക.
ഒരു സ്‌പെഷലിസ്റ്റ് ഓപണിങ് സഖ്യമില്ലാത്തത് ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മായങ്ക് അഗര്‍വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരമാണ്. ഹനുമ വിഹാരിയാകട്ടെ മികച്ച സാങ്കേതികത്തിവുള്ള ബാറ്റ്‌സ്മാനും. സ്‌പെഷലിസ്റ്റ് ഓപണറായ പാര്‍ഥിവ് പട്ടേലിനെക്കാള്‍ സാങ്കേതികത്തികവൊത്ത ബാറ്റ്‌സ്മാനാണ് വിഹാരി എന്നതിനാലാണ് അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തിയത്. വിഹാരിക്ക് ഓപണറുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മികവുണ്ട്. മികച്ച ഭാവിയുള്ള താരമായ വിഹാരി മെല്‍ബണില്‍ പരാജയപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന് ഇനിയും അവസരങ്ങള്‍ നല്‍കുമെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates