വീല്‍ച്ചെയറിലാണെങ്കിലും പ്രശ്‌നമില്ല, ഞാന്‍ കളിപ്പിക്കും; ഇന്ത്യന്‍ ആരാധകര്‍ കേള്‍ക്കാന്‍ ഡി വില്ലിയേഴ്‌സ് പറയുന്നു

ടീമില്‍ ധോനിയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ട് നില്‍ക്കെ ധോനിയെ പിന്തുണച്ചു വരികയാണ് സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം എബി ഡി വില്ലിയേഴ്‌സ്
വീല്‍ച്ചെയറിലാണെങ്കിലും പ്രശ്‌നമില്ല, ഞാന്‍ കളിപ്പിക്കും; ഇന്ത്യന്‍ ആരാധകര്‍ കേള്‍ക്കാന്‍ ഡി വില്ലിയേഴ്‌സ് പറയുന്നു
Updated on
1 min read

മുംബൈ: വിന്‍ഡിസിനെതിരായ രണ്ടാം ഏകദിനത്തിലും ധോനിക്ക് തിളങ്ങാനായില്ല. ഇനിയുള്ള കളികളിലും ധോനി സ്‌കോര്‍ കണ്ടെത്താന്‍ വിസമ്മതിച്ചാല്‍ കാര്യങ്ങള്‍ ഇന്ത്യയുടെ മുന്‍ നായകന് അത്ര എളുപ്പമാകില്ല. ടീമില്‍ ധോനിയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ട് നില്‍ക്കെ ധോനിയെ പിന്തുണച്ചു വരികയാണ് സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം എബി ഡി വില്ലിയേഴ്‌സ്. 

ധോനി എന്നും എന്റെ ടീമില്‍ ഉണ്ടാകും. അദ്ദേഹത്തിന് 80 വയസായാലും, വില്‍ച്ചെയറിലായാലും അതിന് മാറ്റമില്ല. ധോനിയെ പോലെ ഒരു കളിക്കാരനെ എങ്ങിനെയാണ് ഒഴിവാക്കാന്‍ ആവുക. നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യാം. പക്ഷെ ഞാന്‍ ധോനിയെ എന്നും കൂടെ കൂട്ടും. കാരണം, ധോനിയുടെ റെക്കോര്‍ഡുകള്‍ അത്രയ്ക്ക് വലുതാണ് എന്ന് ഡി വില്ലിയേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു. 

ഏഷ്യാ കപ്പിലെ മോശം ഫോമും ധോനിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാക്കിച്ചിരുന്നു. ധോനിക്ക് പകരം റിഷഭിനെ പരിഗണിക്കണം എന്ന വാദമായിരുന്നു ശക്തമായത്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ റിഷഭിന് ബാറ്റിങ്ങിന് അവസരം ലഭിച്ചുവെങ്കിലും അശ്രദ്ധയില്‍ ബാറ്റേന്തി റിഷഭ് വിക്കറ്റ് കളഞ്ഞു. ലോക കപ്പിന് ഏതാനും ഏകദിനം മാത്രം ശേഷിക്കെ, എത്രമാത്രം മികവ് കാണിക്കാന്‍ പന്തിന് സാധിക്കും എന്ന ആശങ്ക ധോനിക്ക് തുണയാവുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com