വൃദ്ധിമാന്‍ സാഹയ്ക്ക് വീണ്ടും തിരിച്ചടി; പരുക്കേറ്റ് പുറത്ത്; പന്ത് ടീമില്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്ക് വീണ്ടും തിരിച്ചടി
വൃദ്ധിമാന്‍ സാഹയ്ക്ക് വീണ്ടും തിരിച്ചടി; പരുക്കേറ്റ് പുറത്ത്; പന്ത് ടീമില്‍
Updated on
1 min read

റാഞ്ചി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്ക് വീണ്ടും തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് സാഹ പുറത്ത്. മൂന്നാം ടെസ്റ്റിനിടെ മോതിര വിരലിന് പരുക്കേറ്റതാണ് സാഹയ്ക്ക് തിരിച്ചടിയായത്. പകരം ഋഷഭ് പന്തിനെ ടീമിലെടുത്തു.

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യവെ 27ാം ഓവറിലാണ് സാഹയ്ക്ക് പരുക്കേറ്റത്. രവിചന്ദ്ര അശ്വിന്റെ പന്തിലായിരുന്നു ഇത്. വേദന സഹിക്കാനാകാതെ സാഹ മൈതാനം വിട്ടു. നേരത്തെ തന്നെ സാഹയുടെ വിരലിന് ചെറിയ പരുക്കുണ്ടായിരുന്നു. പരമ്പരയില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികച്ച പ്രകടനമാണ് സാഹ പുറത്തെടുത്തത്. പുനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ രണ്ട് ഉജ്ജ്വല ക്യാച്ചുകളെടുത്തു.

നേരത്തെ പരുക്കിന്റെ പിടിയിലായിരുന്ന സാഹ ഒരു വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് തിരിച്ചുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com