സിക്‌സ് പറത്തിയും ക്യാച്ച് എടുത്തും റെയ്‌നയെ വെട്ടാന്‍ ധോനി; മൂന്ന് റെക്കോര്‍ഡുകള്‍ മുന്‍പില്‍ 

രണ്ടാമത്തെ മത്സരത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങുമ്പോള്‍ 3 നേട്ടങ്ങളാണ് നായകന്‍ ധോനിയുടെ മുന്‍പിലുള്ളത്
സിക്‌സ് പറത്തിയും ക്യാച്ച് എടുത്തും റെയ്‌നയെ വെട്ടാന്‍ ധോനി; മൂന്ന് റെക്കോര്‍ഡുകള്‍ മുന്‍പില്‍ 
Updated on
1 min read

ദുബായ്: പതിമൂന്നാം ഐപിഎല്‍ സീസണിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങുമ്പോള്‍ 3 നേട്ടങ്ങളാണ് നായകന്‍ ധോനിയുടെ മുന്‍പിലുള്ളത്. സിക്‌സുകള്‍, ക്യാച്ചുകള്‍ എന്നിവയിലാണ് ധോനി നേട്ടം സ്വന്തമാക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. 

295 സിക്‌സുകളാണ് ധോനിയുടെ പേരില്‍ ഇപ്പോഴുള്ളത്. സിക്‌സുകളുടെ എണ്ണം മുന്നൂറ് കടത്താന്‍ ധോനിക്ക് വേണ്ടത് 5 സിക്‌സുകള്‍ കൂടി. ധോനിക്ക് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത് രണ്ട് ഇന്ത്യന്‍ കളിക്കാര്‍ മാത്രമാണ്, രോഹിത് ശര്‍മ(361), സുരേഷ് റെയ്‌ന(311). 

വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ഔട്ട്ഫീല്‍ഡ് പ്ലേയര്‍ എന്ന നിലയിലും ഐപിഎല്ലില്‍ 100 ക്യാച്ചുകളാണ് ഇപ്പോള്‍ ധോനി കൈക്കലാക്കിയത്. മൂന്ന് ക്യാച്ചുകള്‍ കൂടി നേടിയാല്‍ റെയ്‌നയുടെ 102 ക്യാച്ചുകള്‍ എന്ന നേട്ടം ധോനിക്ക് മറികടക്കാം. 

വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ 96 ക്യാച്ചുകളാണ് ധോനിയുടെ പേരിലുള്ളത്. നാല് ക്യാച്ചുകള്‍ കൂടിയായാല്‍ ക്യാച്ചുകളില്‍ ധോനിക്ക് സെഞ്ചുറി തികയ്ക്കാം. അഞ്ച് ക്യാച്ചുകള്‍ കൂടി നേടിയാല്‍ ദിനേശ് കാര്‍ത്തിക്കിന്റെ 101 ഐപിഎല്‍ ക്യാച്ചുകള്‍ക്കൊപ്പം ധോനിക്കുമെത്താം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com