സെമി ഉറപ്പിച്ച കേരളം മഹാരാഷ്ട്രയോട് തോറ്റു; സെമിയില്‍ എതിരാളി കരുത്തരായ ഗോവ

സെമി ഉറപ്പിച്ച കേരളം മഹാരാഷ്ട്രയോട് തോറ്റു; സെമിയില്‍ എതിരാളി കരുത്തരായ ഗോവ
Updated on: 
1 min read

72മത് സന്തോഷ് ട്രോഫിയില്‍ സെമി ബര്‍ത്തുറപ്പിച്ച കേരളത്തിന് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മഹാരാഷ്ട്ര കേരളത്തെ തോല്‍പ്പിച്ചത്. ഗ്രൂപ്പ് ബിയില്‍ കേരളത്തിനോടൊപ്പം മിസോറാമാണ് സെമിയില്‍ പ്രവേശിച്ചത്.

സെമി ബര്‍ത്തുറപ്പിച്ചതിനാല്‍ തന്നെ നിരവധി പരീക്ഷണങ്ങളുമായാണ് പരിശീലകന്‍ വിപി ഷാജി കേരളത്തെ മഹാരാഷ്ട്രയ്‌ക്കെതിരേ ഇറങ്ങിയത്. പ്രതിരോധത്തില്‍ നൗഷാദ് ബാപ്പുവിനും മെല്‍ബിന് കീപ്പിംഗിലും അവസരം നല്‍കിയെങ്കിലും കേരളത്തിന് ജയിക്കാനായില്ല. 38മത് മിനുട്ടില്‍ വൈഭവും 59മത് മിനുട്ടില്‍ ശ്രീകാന്തും മഹാരാഷ്ട്രയ്ക്ക് വേണ്ടി കേരളത്തിന്റെ വലയില്‍ പന്തെത്തിച്ചു. റയില്‍വേസിനെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് മിസോറാം സെമിയില്‍ കടന്നത്. 23നാണ് കേരളത്തിന്റെ സെമി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER