

ബാങ്കോക്ക്: 77 ലക്ഷം രൂപ സമ്മാനത്തുകയുള്ള തായ്‌ലന്റ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാളും സായ് പ്രണീതും സെമി ഫൈനലില്‍ എത്തി.
മൂന്നു ഗെയിം നീണ്ട മത്സരത്തില്‍ മികച്ച പോരാട്ടം കാഴ്ചവെച്ചാണ് ജപ്പാന്‍ താരം സുസുക്കി ഹരുക്കോനെ സൈന തോല്‍പ്പിച്ചത്. 21-15ന് ആദ്യ ഗെയിം സൈന നേടിയെങ്കിലും രണ്ടാം ഗെയിം 20-22ന് ഹരുക്കോനെ സ്വന്തമാക്കി. അവസാന ഗെയിമില്‍ സൈന മേധാവിത്വം പുലര്‍ത്തിയപ്പോള്‍ 21-11 എന്ന സ്‌കോറിന് സൈന സെമി ഉറപ്പിച്ചു.
തായ്‌ലന്റ് താരം വാങ്ചരണെ തോല്‍പ്പിച്ചാണ് സായ് പ്രണീത് അവസാന നാലിലെത്തിയത്. സ്‌കോര്‍ 21-16, 21-17.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates