സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം ; ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്

സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം ; ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്

ജൂനിയര്‍ ആണ്‍കുട്ടികളുടെ 300 മീറ്ററില്‍ സല്‍മാന്‍ ഫാറൂഖാണ് സ്വര്‍ണ്ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം സ്വര്‍ണം നേടി
Published on

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. മേളയിലെ ആദ്യ സ്വര്‍ണം തിരുവനന്തപുരം നേടി. ജൂനിയര്‍
ആണ്‍കുട്ടികളുടെ 300 മീറ്ററില്‍ സല്‍മാന്‍ ഫാറൂഖാണ് സ്വര്‍ണ്ണം നേടിയത്. സായിയുടെ താരമാണ് സല്‍മാന്‍. കോതമംഗലം മാര്‍ ബേസിലിന്റെ എന്‍ വി. അമിത്തിനാണ് വെള്ളി മെഡല്‍. 

സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം സ്വര്‍ണം നേടി. കോതമംഗലം മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപിക്കാണ് സ്വര്‍ണ്ണം. പാലക്കാട് സിഎംടി മാത്തൂരിന്റെ എം. അജിത്തിന് വെള്ളി മെഡല്‍ ലഭിച്ചു. 

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആര്‍ഭാട രഹിതമായാണ് മേളയ്ക്ക് തുടക്കമായത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. 

ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങള്‍. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ബേസിലും ജില്ലകളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com