സ്‌പോര്‍ട്മാന്‍ഷിപ്പ് ഇതാണെന്ന് ആരാധകര്‍; മൂന്ന് റണ്‍സകലെ സെഞ്ച്വറി നഷ്ടപ്പെട്ട ഋഷഭിനെ ആശ്വസിപ്പിച്ച് സുരേഷ് റെയ്‌ന (വീഡിയോ)

സ്‌പോര്‍ട്മാന്‍ഷിപ്പ് ഇതാണെന്ന് ആരാധകര്‍; മൂന്ന് റണ്‍സകലെ സെഞ്ച്വറി നഷ്ടപ്പെട്ട ഋഷഭിനെ ആശ്വസിപ്പിച്ച് സുരേഷ് റെയ്‌ന (വീഡിയോ)
Updated on
1 min read

ഗുജറാത്ത് ലയണ്‍സിനെതിരേ വെടിക്കെട്ട് പ്രകടനം നടത്തി സച്ചിന്‍ ടെണ്ടുല്‍ക്കറടക്കമുള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് താരം ഋഷഭ് പന്തിന്റെ സെഞ്ച്വറി നഷ്ടത്തില്‍ സമാശ്വസിപ്പിച്ച് എതിര്‍ടീം ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന.

43 പന്തില്‍ നിന്ന് ഒന്‍പത് സിക്‌സും ആറ് ഫോറുമടക്കം 97 റണ്‍സാണ് ഋഷഭ് നേടിയത്. മലയാളി താരം സഞ്ജു സാംസണും ഋഷഭും ചേര്‍ന്നൊരുക്കിയ വിജയം ഡെല്‍ഹിയുടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി. 97മത് റണ്‍സില്‍ നില്‍ക്കുമ്പോള്‍ കൂറ്റനടിക്കു മുതിര്‍ന്ന ഋഷഭ് പക്ഷെ പന്ത് എഡ്ജില്‍ കുടുങ്ങി കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു.

ഇതോടെ ഐപിഎല്ലില്‍ ആദ്യ സെഞ്ച്വറി എന്ന സ്വപ്‌നം പൊലിഞ്ഞ 19 വയസുകാരന്‍ നിരാശനായി. ഇതുകണ്ട് ഗുജറാത്ത് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ഋഷഭിന്റെ അടുത്ത് വരികയും ഋഷഭിനെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണം.

വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെ സുരേഷ് റെയ്‌നക്കും ഋഷഭിനും അഭിനന്ദന പ്രവാഹമാണ്. സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് എന്നാല്‍ റെയ്‌നയെ കണ്ടുപഠിക്കൂ എന്നൊക്കെയാണ് ആരാധകര്‍ വീഡിയോ കണ്ട് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com