'കേരളം തുടര്‍ ഭരണത്തിന് കാത്തിരിക്കുന്നു; തമ്മിലടിക്കുന്നവര്‍ വന്നാല്‍ ബുദ്ധിമുട്ട്; ബിജെപിയെ അംഗീകരിക്കില്ല'

എന്തെങ്കിലുമൊക്കെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന സര്‍ക്കാര്‍ വരണമെന്നല്ലേ നമ്മളൊക്കെ ആഗ്രഹിക്കുക
Pinarayi Vijayan, Sohan Seenulal
Pinarayi Vijayan, Sohan Seenulal
Updated on
1 min read

കൊച്ചി: കേരളം ഭരണ തുടര്‍ച്ചയ്ക്ക് കാത്തിരിക്കുകയാണെന്ന് നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് അധികാരത്തില്‍ വരേണ്ടതെന്നും, അല്ലാതെ തമ്മിലടിക്കുന്നവരുടെ കൂട്ടമല്ലെന്നും സോഹന്‍ സീനുലാല്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

Pinarayi Vijayan, Sohan Seenulal
കമലദളത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചില്ല, സങ്കടത്തോടെ സെറ്റില്‍ നിന്നും തിരികെ വന്നു: ആശ ശരത്ത്

'കേരളം മുഴുവന്‍ ഒരു ഭരണ തുടര്‍ച്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഒരുപാട് കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങി വച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ നടപ്പിലാക്കി. അതിനൊരു തുടര്‍ച്ച വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമല്ലേ. പിണറായി സര്‍ക്കാര്‍ തന്നെ തുടരട്ടെ. എന്തെങ്കിലുമൊക്കെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന സര്‍ക്കാര്‍ വരണമെന്നല്ലേ നമ്മളൊക്കെ ആഗ്രഹിക്കുക. അല്ലാതെ തമ്മിലടിക്കുന്ന ഒരുകൂട്ടം അധികാരത്തിലേക്ക് വന്നാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നമുക്ക് അറിയാമല്ലോ' എന്നാണ് അദ്ദേഹം പറഞ്ഞത്.

Pinarayi Vijayan, Sohan Seenulal
'കണ്ണടച്ചു തുറക്കുന്ന വേ​ഗത്തിൽ സമയം കടന്നു പോകുന്നു, അനിയത്തിപ്രാവിന്റെ 29 വർഷങ്ങൾ'; കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

അതേസമയം, യുഡിഎഫ് ഭരണത്തില്‍ വരികയാണെങ്കില്‍ ആരായിരിക്കും മുഖ്യമന്ത്രി എന്ന ചോദ്യത്തിനും സോഹന്‍ സീനുലാല്‍ മറുപടി നല്‍കുന്നുണ്ട്. യുഡിഎഫിനെ പരിഹസിക്കുന്നതായിരുന്നു സോഹന്റെ മറുപടി. യുഡിഎഫിന് തന്നെ അത് അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. 'അത് യുഡിഎഫിന് തന്നെ അറിയില്ലല്ലോ. അവര്‍ക്കേ അറിയില്ല. പിന്നെ ഞാന്‍ എങ്ങനെ പറയാനാണ്', എന്നാണ് സോഹന്‍ മറുപടി നല്‍കിയത്.

കേരളത്തില്‍ ബിജെപി ഭരണത്തില്‍ വരാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. 'മതനിരപേക്ഷ മനസാണ് കേരളത്തിന്റേത്. അതുകൊണ്ടു തന്നെ ഫാസിസ്റ്റ്, വര്‍ഗീയത, ഹിന്ദുത്വം എന്നൊക്കെ പറഞ്ഞ് വരുന്നത് ഏത് മതത്തില്‍പ്പെട്ടവരായാലും അംഗീകരിക്കില്ല. കേരളത്തില്‍ പൊതുമനസാണ്' എന്നായിരുന്നു സോഹന്‍ സീനുലാലിന്റെ മറുപടി.

Summary

Actor-director Sohan Seenulal wants LDF to continue. Says UDF is fighting between themselves.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com