ഐപിഎല്ലില്‍ നിന്ന് പിന്മാറി ബെന്‍ ഡക്കറ്റ്‌; നിയമ നടപടിയുമായി ഡൽഹി ക്യാപിറ്റൽസ് ?

സോഷ്യൽ മീഡിയയിലൂടെയാണ് ഐപിഎല്ലിൽ നിന്ന് പിന്മാറുന്നതായി ബെൻ ഡക്കറ്റ് ആരാധകരെ അറിയിച്ചത്.
Ben Duckett
Ben Duckett Quits IPL to Focus on England Test Preparationsfile
Updated on
1 min read

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡൽഹി ക്യാപിറ്റൽസിന് അപ്രതീക്ഷിത തിരിച്ചടി. സൂപ്പർ താരം ബെൻ ഡക്കറ്റ് ഐപിഎല്ലിൽ നിന്ന് പിന്മാറി. സോഷ്യൽ മീഡിയയിലൂടെയാണ് ഐപിഎല്ലിൽ നിന്ന് പിന്മാറുന്നതായി ബെൻ ഡക്കറ്റ് ആരാധകരെ അറിയിച്ചത്.

Ben Duckett
'അർജുൻ ടെണ്ടുൽക്കറെ വിമർശിക്കാൻ നീ ആര് ?', അശ്വിനെതിരെ യുവരാജ് സിങിന്റെ പിതാവ്

വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ഇംഗ്ലണ്ടിന് വേണ്ടി തന്റെ പ്രകടനം മെച്ചപ്പെടുത്താനാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതെന്ന് ഡക്കറ്റ് പറഞ്ഞു. ഐപിഎല്ലിൽ നിന്ന് പിന്മാറാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനം എടുത്തത് ഏറെ ആലോചിച്ചാണ് എന്നും താരം കുറിച്ചു. ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

Ben Duckett
ജസ്പ്രിത് ബുംറയ്ക്ക് ബംഗളൂരുവിൽ പ്രത്യേക പരിശീലനം; ഐപിഎല്ലിൽ കളിക്കാൻ എത്തുമോ?

കഴിഞ്ഞ ആഷസ് പരമ്പരയിലെ മോശം പ്രകടനമാണ് താരത്തെ ഐപിഎൽ ഉപേക്ഷിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഷസ് പരമ്പരയില്‍ ആകെ 221 റണ്‍സാണ് താരം നേടിയത്. ടി20 ലോകകപ്പില്‍ ഒരു മത്സരം പോലും ഡക്കറ്റ് കളിച്ചിരുന്നില്ല.

അതേ സമയം,താരത്തിനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. മത്സരങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ക്ലബ്ബുമായി ആലോചിച്ച് എടുത്തതാണെങ്കിൽ പ്രശ്‌നമില്ല. അല്ലെങ്കിൽ ഡൽഹി ക്യാപിറ്റൽസ് നിയമ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Summary

Ben Duckett Quits IPL to Focus on England Test Preparations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com