'ദൃശ്യം 4 വല്ലതും ആണോടാ...'; ഭരതന്‍ നായരുടെ കുടുംബം ഇത്തവണ നേരിടുന്നത്? 'മോഹിനിയാട്ടം' ട്രെയിലര്‍

സുരാജ് വെഞ്ഞാറമൂടും ജഗദീഷുമുണ്ട് ഇത്തവണ കൂട്ടിന്
Mohiniyattam
Mohiniyattam
Updated on
1 min read

ചിരിപര്‍ത്തിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം മോഹിനിയാട്ടം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഏപ്രില്‍ 10 തിയേറ്ററിലെത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കോമഡിയായിരുന്നു ആദ്യ ഭാഗത്തെങ്കില്‍ ഇത്തവണ കോമഡിയ്‌ക്കൊപ്പം അല്‍പ്പം ത്രില്ലര്‍ മൂഡും കൂടി ചേര്‍ത്താണ് ചിത്രമെത്തുന്നത്.

Mohiniyattam
'കണ്ണ് നിറയ്ക്കുന്ന പാട്ടുകൾ എഴുതാൻ എളുപ്പമാണ്; ആഘോഷപ്പാട്ടുകൾ ചെയ്യാനാണ് പ്രയാസം'

ഭരതന്‍ നായരുടെ മരണ ശേഷം വീട്ടില്‍ അരങ്ങേറുന്ന നാടകീയ രംഗങ്ങളായിരുന്നു ആദ്യ ഭാഗം. രണ്ടാം ഭാഗത്തില്‍ ഭരതന്‍ നായരുടെ കുടുംബം മറ്റൊരിടത്തേക്ക് താമസം മാറി വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്. ആദ്യ ഭാഗത്തിലെ താരനിരയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ജഗദീഷുമുണ്ട് ഇത്തവണ. റാപ്പര്‍ ബേബി ജീനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു.

Mohiniyattam
'ഒരച്ഛനും മൂന്ന് അമ്മമാരും ചേര്‍ന്ന് അവനോട് കാണിച്ച ക്രൂരത; സ്‌നേഹിക്കാനും കരുതല്‍ നല്‍കാനും ഒരമ്മയില്ലാതെ ഒറ്റപ്പെട്ടു'

കൃഷണദാസ് മുരളി സംവിധാനം ചെയ്യുന്ന മോഹിനിയാട്ടവും ആദ്യ ഭാഗത്തെപ്പോലെ തന്നെ പൊട്ടിച്ചിരിപ്പിക്കുമെന്ന സൂചന ട്രെയില്‍ നല്‍കുന്നുന്നുണ്ട്. സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും മോഹിനിയാട്ടത്തിനുണ്ട്. സൈജുവിനൊപ്പം കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ്, നന്ദു പൊതുവാള്‍, അഭിറാം, ശ്രുതി സുരേഷ്, ദിവ്യ എം നായര്‍, സല്‍ഖാന്‍ വിജയ്, സല്‍ഖാന്‍, ജിബിന്‍ ഗോപിനാഥ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

തോമസ് തിരുവല്ല ഫിലിംസിന്റേയും സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം ലിനി മറിയം ഡേവിഡ്, അനുപമ ബി നായര്‍ എന്നിവരാണ്. കൃഷ്ണദാസ് മുരളിയും വിഷ്ണു ആര്‍ പ്രദീപും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ബബ്ലു അജുവാണ് ഛായാഗ്രഹണം.

Summary

Bharathanattyam 2 Mohiniyattam trailer is out. Bharathan Nair's family to encounter bigger drama this time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com