'ഞങ്ങൾ എത്തി കേട്ടോ'; ഹോങ്കോങ് ടീമിന് കൊച്ചിയിൽ ഉജ്ജ്വല സ്വീകരണം, ഇന്ത്യയുമായുള്ള മത്സരം മാർച്ച് 31-ന് (വിഡിയോ)

മുഖ്യ പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡിന്റെ നേതൃത്വത്തിലുള്ള ടീമാണ് കൊച്ചിയിലെത്തിയത്.
 AFC Asian Cup
Hong Kong Team Arrives in Kochi for AFC Asian Cup Qualifier Against India @slk_kerala
Updated on
1 min read

കൊച്ചി: എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിനായി ഹോങ്കോങ് ടീം കൊച്ചിയിലെത്തി. ഇന്ന് വൈകിട്ട് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിൽ എത്തിയ ടീമിന് ആരാധകർ സ്വീകരണം നൽകി. മുഖ്യ പരിശീലകൻ  ആഷ്‌ലി വെസ്റ്റ് വുഡിന്റെ നേതൃത്വത്തിലുള്ള ടീമാണ് കൊച്ചിയിലെത്തിയത്. മാർച്ച് 31-ന് വൈകുന്നേരം 7 മണിക്ക് ആണ് ഇന്ത്യ- ഹോങ്കോങ് പോരാട്ടം. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നീലക്കടലാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.

 AFC Asian Cup
'ഐപിഎൽ സംപ്രേക്ഷണം ചെയ്യും'; മലക്കം മറിഞ്ഞ് ബംഗ്ലാദേശ്

അതേ സമയം, കൊച്ചി സ്റ്റേഡിയത്തിൻ്റെ വാടകയായി ജിസിഡിഎ ആവശ്യപ്പെട്ട മൂന്ന് ലക്ഷം രൂപ കേരള ഫുട്ബോൾ അസോസിയേഷൻ ഇന്ന് അടച്ചു. ഇതോടെ മത്സരം നടക്കുന്നതിനുള്ള തടസങ്ങൾ നീങ്ങിയതായി കെഎഫ്എ അധ്യക്ഷൻ നവാസ് മീരാൻ വ്യക്തമാക്കി.

 AFC Asian Cup
കൊണ്ടും കൊടുത്തും പോര്; സ്വിസ് വെല്ലുവിളിയില്‍ പതറാതെ ജര്‍മനി; അര്‍ജന്റീനയ്ക്കും ജയം

മത്സരം നടത്താനായി സ്റ്റേഡിയത്തിൻ്റെ വാടകയായി ജിസിഡിഎ ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപയായിരുന്നു. 20-25 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും ജിസിഡിഎ ചോദിച്ചുവെന്നാണ് റിപ്പോർട്ട്. മുൻകൂറായി പണമടയ്ക്കണമെന്ന നിലപാടി ജിസിഡിഎ ഉറച്ചു നിന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന ഇന്ത്യൻ ടീമിൻ്റെ വാർത്ത സമ്മേളനത്തിനുള്ള അനുമതിയും ജിസിഡിഎ നിഷേധിച്ചിരുന്നു.

Summary

Hong Kong Team Arrives in Kochi for AFC Asian Cup Qualifier Against India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com