കൊണ്ടും കൊടുത്തും പോര്; സ്വിസ് വെല്ലുവിളിയില്‍ പതറാതെ ജര്‍മനി; അര്‍ജന്റീനയ്ക്കും ജയം

സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്ക് ജയം
messi in play
International Friendlyx
Updated on
2 min read

ബാസല്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ അര്‍ജന്റീന, നിലവിലെ യൂറോ ചാംപ്യന്‍മാരായ സ്‌പെയിന്‍, മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനി, കരുത്തരായ നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്ക് ജയം. ഇംഗ്ലണ്ടിനെ ഉറുഗ്വെ 1-1നു സമനിലയില്‍ കുരുക്കി.

ജര്‍മനി- സ്വിറ്റ്‌സര്‍ലന്‍ഡ്

സ്വിസ് തലസ്ഥാനമായ ബാസലില്‍ നടന്ന പോരാട്ടത്തില്‍ ജര്‍മനിക്കെതിരെ സ്വിറ്റ്‌സര്‍ലന്‍ഡ് പൊരുതി വീഴുകയായിരുന്നു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ജര്‍മന്‍ ജയം.

ജര്‍മന്‍ താരം ഫ്‌ളോറിയന്‍ വിയറ്റ്‌സിന്റെ മിന്നും ഫോമാണ് ടീമിനു ജയമൊരുക്കിയത്. ജര്‍മനി നേടിയ നാല് ഗോളിലും വിയറ്റ്‌സിന്റെ കാല്‍ സ്പര്‍ശമുണ്ട്. വിയറ്റ്‌സ് ഇരട്ട ഗോളുകള്‍ നേടി. ടീമിന്റെ ശേഷിച്ച രണ്ട് ഗോളുകള്‍ക്ക് വഴിയുമൊരുക്കി. സെര്‍ജ് ഗ്നാബ്രി, ജൊനാതന്‍ ധ എന്നിവരും വല ചലിപ്പിച്ചു.

17ാം മിനിറ്റില്‍ എന്‍ഡോയയിലൂടെ സ്വിസ് മുന്നിലെത്തി. എന്നാല്‍ 26ാം മിനിറ്റില്‍ ജൊനാതന്‍ ധാ കരിയറിലെ ആദ്യ രാജ്യാന്തര ഗോള്‍ സ്വന്തമാക്കി ജര്‍മനിക്ക് സമനില സമ്മാനിച്ചു. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മത്രമുള്ളപ്പോള്‍ ജര്‍മനിയെ ഞെട്ടിച്ച് സ്വിസ് പട വീണ്ടും മുന്നിലെത്തിയെങ്കിലും ആഹ്ലാദത്തിനു അല്‍പ്പായുസായിരുന്നു.

messi in play
'തല' ഇല്ലാതെ സിഎസ്‌കെ; ധോനിക്ക് പരിക്ക്

ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഗ്നാബ്രി ഗോള്‍ നേടി വീണ്ടും സമനിലയിലേക്ക് ജര്‍മന്‍ ടീമിനെ എത്തിച്ചു.

രണ്ടാം പകുതിയില്‍ 61ാം മിനിറ്റില്‍ തന്നെ ജര്‍മനി ലീഡെടുത്തു. വിയറ്റ്‌സ് ബോക്‌സിനു തൊട്ടരികെ ഇടത് മൂലയില്‍ നിന്നു പൊക്കിയടിച്ച പന്ത് താഴ്ന്നിറങ്ങി വലയുടെ വലത് മൂലയില്‍ വിശ്രമിച്ചു. വണ്ടര്‍ ഗോളില്‍ മത്സരത്തില്‍ ആദ്യമായി ജര്‍മനി ലീഡെടുത്തു. എന്നാല്‍ ജോയല്‍ മൊണ്ടെയ്‌റോയിലൂടെ സ്വിസ് ടീം സമനില പിടിച്ചതോടെ ജര്‍മന്‍ ജയ പ്രതീക്ഷ അവസാനിക്കുമെന്നു തോന്നിച്ചു. എന്നാല്‍ മികച്ച മുന്നേറ്റത്തിനൊടുവില്‍ വിയറ്റ്‌സ് തന്നെ ടീമിനു നാലാം ഗോള്‍ സമ്മാനിച്ചു.

മെസി പകരക്കാരന്‍

ലോക ചാംപ്യന്‍മാരായ അര്‍ജന്റീന സൗഹൃദ പോരാട്ടത്തില്‍ മൗറിറ്റാനിയയെ വീഴ്ത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന ജയം. എന്‍സോ ഫെര്‍ണാണ്ടസ്, നിക്കോളാസ് പാസ് എന്നിവരാണ് വല ചിലിപ്പിച്ചത്. ഇതിഹാസ താരവും ക്യാപ്റ്റനുമയ ലയണല്‍ മെസി ആദ്യ പകുതിയില്‍ ഇറങ്ങിയില്ല. രണ്ടാം പകുതിയില്‍ പകരക്കാരനായാണ് മെസി ഇറങ്ങുന്നത്.

messi in play
ഇന്ന് കൊടിയേറ്റം! 'ഐപിഎൽ പൂരം' തുടങ്ങുന്നു

3 അടിച്ച് സ്‌പെയിന്‍

യൂറോ ചാംപ്യന്‍മാരായ സ്‌പെയിന്‍ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് സെര്‍ബിയയെ വീഴ്ത്തി. റയല്‍ സോസിഡാഡ് ക്യാപ്റ്റന്‍ മൈക്കല്‍ ഒയര്‍സബാല്‍ ഇരട്ട ഗോളുകള്‍ നേടി. ശേഷിച്ച ഒരു ഗോള്‍ വിക്ടര്‍ മുനോസും നേടി.

ഇംഗ്ലണ്ടിനെ കുരുക്കി

കരുത്തരായ ഇംഗ്ലണ്ടിനെ ഉറുഗ്വെ സമനിലയില്‍ കുരുക്കി. 1-1നാണ് പോര് സമനിലയില്‍ അവസാനിച്ചത്. രണ്ട് ടീമുകളും അവസാന പത്ത് മിനിറ്റിനിടെയാണ് വല ചലിപ്പിച്ചത്. കളിയുടെ 81ാം മിനിറ്റില്‍ ബെന്‍ വൈറ്റാണ് ഇംഗ്ലണ്ടിനു ലീഡൊരുക്കിയത്. എന്നാല്‍ 90 മിനിറ്റ് പിന്നിട്ട് ഇഞ്ച്വറി ടൈമിലേക്ക് മത്സരം നീണ്ടപ്പോള്‍ ഉറുഗ്വെയ്ക്ക് അനുകൂലമായി പെനാല്‍റ്റി കിട്ടുന്നു. ഇതു വലയിലിട്ട് ഫെഡറിക്ക് വാല്‍വര്‍വഡെ ഇംഗ്ലീഷ് ജയം നിഷേധിക്കുകയായിരുന്നു.

തിരിച്ചടിച്ച് ഓറഞ്ച് പട

പിന്നില്‍ നിന്നു തിരിച്ചടിച്ച് നെതര്‍ലന്‍ഡ്‌സ്. നോര്‍വെയ്‌ക്കെതിരെ ഓറഞ്ച് പടി 2-1നു വിജയം സ്വന്തമാക്കി. വിര്‍ജില്‍ വാന്‍ഡെയ്ക്, ടിയാനി റെയ്ന്‍ഡേഴ്‌സ് എന്നിവരാണ് നെതര്‍ലന്‍ഡിനായി ഗോള്‍ നേടിയത്.

messi in play
സ്റ്റേഡിയം വാടക അടച്ചു; ഇന്ത്യ- ഹോങ്കോങ് ഫുട്ബോൾ പോര് 31ന് തന്നെ; കൊച്ചിയിലെ അനിശ്ചിതത്വം നീങ്ങി
Summary

Argentina beat Mauritania 2-1 in International Friendly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com