'അവന്‍ പലതും അനുഭവിച്ചു, ഞങ്ങളെ ഒന്നും അറിയിച്ചില്ല'; അമ്മയുടെ വാക്കുകള്‍ കേട്ട് വിതുമ്പി രണ്‍വീര്‍, വിഡിയോ

താരത്തെ സിമി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
Ranveer Singh
Ranveer Singh
Updated on
1 min read

ധുരന്ധര്‍ 2 വും വന്‍ വിജയമായതോടെ ബോളിവുഡിലെ തന്റെ ഇരിപ്പിടം ഒന്നു കൂടെ വലിച്ചിട്ട് ഇരിക്കുകയാണ് രണ്‍വീര്‍ സിങ്. കരിയറിലെ മോശം സമയത്തില്‍ നിന്നും രണ്‍വീര്‍ നടത്തിയ തിരിച്ചുവരവ് സമാനതകളില്ലാത്തതാണ്. ആദിത്യ ധര്‍ ഒരുക്കിയ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും രണ്‍വീറിന്റെ പ്രകടന മികവിന്റെ അടയാളപ്പെടുത്തലാണ്.

Ranveer Singh
'പിഷാരടിയുടെ പിഴവല്ല, സത്യം ജോജു അറിയണം'; അഖില്‍ മാരാര്‍ക്കെതിരെ 'മമ്മൂട്ടി ഷോ' ഡയറക്ടര്‍

ധുരന്ധറിലൂടെ രണ്‍വീര്‍ കയ്യടി നേടുമ്പോള്‍ പഴയൊരു വിഡിയോയും വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ ഗരേവാളിന്റെ ഷോയില്‍ രണ്‍വീര്‍ അതിഥിയായി എത്തിയപ്പോഴുള്ളതാണ് വിഡിയോ. രണ്‍വീറിന്റെ കരിയറിന്റെ തുടക്കകാലത്ത് നല്‍കിയ അഭിമുഖങ്ങളിലൊന്നാണിത്.

Ranveer Singh
'ക്രെഡിറ്റ് ഒരു മോശം വാക്കല്ല; മറ്റുള്ളവർക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നത് സ്ത്രീകൾ ഇനിയെങ്കിലും നിർത്തൂ'

പരിപാടിക്കിടെ തന്റെ അമ്മയുടെ വാക്കുകള്‍ കേട്ട് വിതുമ്പുന്ന രണ്‍വീറാണ് വിഡിയോയിലുള്ളത്. തനിക്ക് നേരിടേണ്ടി വന്ന അവസര നിഷേധങ്ങളില്‍ നിന്നും മോശം കമന്റുകളില്‍ നിന്നുമെല്ലാം രണ്‍വീര്‍ കുടുംബത്തെ സംരക്ഷിച്ച് നിര്‍ത്തിയതിനെക്കുറിച്ചാണ് അമ്മ സംസാരിക്കുന്നത്.

'അവന്‍ വീട്ടില്‍ വന്ന് പറയും അമ്മേ ഇന്നൊരു മോശം ദിവസമായിരുന്നു എന്ന്. ഒരു അമ്മയായതിനാല്‍, അവന്‍ എന്തിനെക്കുറിച്ചോ അസ്വസ്ഥനാണെന്ന് നമുക്ക് മനസ്സിലാകും. ആ സമയത്ത് രണ്‍വീര്‍ പലതും അനുഭവിച്ചിരുന്നു. അതില്‍ നിന്നെല്ലാം നമ്മളെ സംരക്ഷിക്കുകയും ചെയ്യും. ആ സമയത്ത് രണ്‍വീര്‍ ഞങ്ങളെ എല്ലാ വേദനകളില്‍ നിന്നും നിരസിക്കലുകളില്‍ നിന്നും കേള്‍ക്കേണ്ടി വന്ന അഭിപ്രായങ്ങളില്‍ നിന്നും സംരക്ഷിച്ചു. ഇപ്പോള്‍ രണ്‍വീറിന് പറയാനുള്ളത് കേട്ടുകഴിഞ്ഞാല്‍, അവന്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും അവന്‍ വളരെ ദൂരം പിന്നിട്ടിരിക്കുന്നു', അമ്മയുടെ വാക്കുകള്‍.

ഇത് കേട്ടതും രണ്‍വീര്‍ കരയുകയായിരുന്നു. പിന്നാലെ താരത്തെ സിമി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് കരയുന്ന രണ്‍വീറിന്റെ മുഖം ആരാധകരുടെ നെഞ്ചിലേക്ക് തറച്ചു കയറുന്നതാണ്. 2010 ല്‍ ബാന്റ് ബജാ ബാരാത്തിലൂടെയാണ് രണ്‍വീര്‍ അരങ്ങേറുന്നത്. അനുഷ്‌ക ശര്‍മയായിരുന്നു ചിത്രത്തിലെ നായിക. ചിത്രം വന്‍ വിജയം നേടിയതോടെ രണ്‍വീറും താരമായി മാറുകയായിരുന്നു. തുടര്‍ന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നല്ല നടനെന്ന് തെളിയിച്ച രണ്‍വീര്‍ ബോക്‌സ് ഓഫീസ് വിജയങ്ങളും ആവര്‍ത്തിച്ചതോടെ മുന്‍നിര താരമായി മാറുകയായിരുന്നു.

Summary

Ranveer Singh gets emotional hearing his mother. Old video of the actor gets viral amid Dhurandhar 2 success.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com