

ആപ്പിളിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം ഒടുവില്‍ വന്നിരിക്കുന്നു. ബുധനാഴ്ച നടന്ന 'സര്‍പ്രൈസ് ആന്‍ഡ് ഷൈന്‍' ഇവന്റില്‍ ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലുകളായ ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നിവ ഔദ്യോഗികമായി അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 17 പ്രോ മോഡലുകളെ അപേക്ഷിച്ച് വലിയ ഹാര്‍ഡ്വേര്‍ മാറ്റങ്ങളോടെയാണ് പുതിയ ഫോണുകള്‍ എത്തുന്നത്.
ആപ്പിളിന്റെ അത്യാധുനിക A20 പ്രോ ചിപ്സെറ്റും കമ്പനിയുടെ സ്വന്തം C2 മോഡവുമാണ് ഈ ഫോണുകളുടെ പ്രധാന കരുത്ത്. ഒറ്റച്ചാര്‍ജില്‍ ഐഫോണ്‍ 18 പ്രോ 24 മണിക്കൂര്‍ വരെയും, പ്രോ മാക്‌സ് മോഡല്‍ 30 മണിക്കൂര്‍ വരെയും ബാറ്ററി ബാക്ക്അപ്പ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ സാങ്കേതികവിദ്യയും കിടിലന്‍ ഫീച്ചറുകളുമായി എത്തുന്ന ഐഫോണ്‍ 18 സീരീസ് സ്മാര്‍ട്ട്ഫോണ്‍ ലോകത്ത് വീണ്ടും തരംഗം സൃഷ്ടിക്കുമെന്നുറപ്പാണ്.
ഐഫോൺ 18 പ്രോയിൽ 6.3 ഇഞ്ച് ഡിസ്‌പ്ലേയും, പ്രോ മാക്സിൽ വലിയ 6.9 ഇഞ്ച് ഡിസ്‌പ്ലേയുമാണ് നൽകിയിരിക്കുന്നത്. 2nm ജനറേഷനിൽ തീർത്ത A20 പ്രോ പ്രൊസസറിൽ ആറ് കോർ CPU-വും ഏഴ് കോർ GPU-വുമാണ് ഉള്ളത്. ഫോണുകൾ ചൂടാകുന്നത് തടയാനായി പുതിയ വേപ്പർ ചേമ്പറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന സവിശേഷതകള്‍
ഏറ്റവും പുതിയ iOS 27 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഐഫോണ്‍ 18 പ്രോയും പ്രോ മാക്‌സും പ്രവര്‍ത്തിക്കുന്നത്. പുതിയ A20 പ്രോ ചിപ്സെറ്റും 12GB റാമും ഫോണിന്റെ വേഗതയും പ്രവര്‍ത്തനക്ഷമതയും വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു. കൂടാതെ പുതിയ C2 മോഡവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ മികച്ച രീതിയില്‍ അപ്‌ഡേറ്റ് ചെയ്ത പുതിയ ഡൈനാമിക് ഐലന്‍ഡ് ഫീച്ചര്‍ വഴി ഒരേസമയം മൂന്ന് ആക്റ്റിവിറ്റികള്‍ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. ഒറ്റച്ചാര്‍ജില്‍ ഐഫോണ്‍ 18 പ്രോ 36 മണിക്കൂര്‍ വരെയും, പ്രോ മാക്‌സ് മോഡല്‍ 45 മണിക്കൂര്‍ വരെയും തുടര്‍ച്ചയായ വിഡിയോ പ്ലേബാക്ക് ടൈം നല്‍കുമെന്നും ആപ്പിള്‍ വ്യക്തമാക്കുന്നു.
ക്യാമറ
വേരിയബിൾ അപ്പേർച്ചറുള്ള 48 മെഗാപിക്സൽ ഫ്യൂഷൻ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടർ, 48 മെഗാപിക്സൽ 2x ടെലിഫോട്ടോ ലെൻസ് എന്നിവ അടങ്ങിയ ട്രിപ്പിൾ പിൻക്യാമറയാണ് ഇവയിലുള്ളത്. സെൽഫികൾക്കായി ഓട്ടോഫോക്കസോട് കൂടിയ 18 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
വിലയും ലഭ്യതയും
ഐഫോണ്‍ 18 പ്രോ (256GB ബേസ് വേരിയന്റ്): 1,199 ഡോളര്‍
ഐഫോണ്‍ 18 പ്രോ മാക്‌സ് (256GB ബേസ് വേരിയന്റ്): 1,299 ഡോളര്‍
പുതിയ ഫോണുകള്‍ സെപ്റ്റംബര്‍ 18 മുതല്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ മോഡലുകളുടെ ഇന്ത്യയിലെ വില ഒന്നേകാല്‍ ലക്ഷത്തോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates