7,050 എംഎഎച്ച് ബാറ്ററി, 50 എംപി കാമറ, ഡ്യുവല്‍ വ്യൂ വിഡിയോ; വിവോ എസ്2 വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ പ്രീമിയം മിഡ്- റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
Vivo S2
Vivo S2source: vivo
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ പ്രീമിയം മിഡ്- റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വിവോ എസ്2 എന്ന പേരിലാണ് പുതിയ ഫോണ്‍. 7,050 എംഎഎച്ച് ബാറ്ററിയുള്ള ഫോണില്‍ നിരവധി എഐ ഫീച്ചറുകള്‍ ഉണ്ട്.

സില്‍ക്ക് വൈറ്റ്, സഫയര്‍ ബ്ലൂ, റീഗല്‍ ബ്രോണ്‍സ് എന്നി കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്ന ഫോണിന് 39,999 രൂപ മുതല്‍ 44,999 രൂപയാണ് വില വരിക. ഓഗസ്റ്റ് 11 മുതല്‍ വിവോ ഒൗദ്യോഗിക വെബ്‌സൈറ്റ്, ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍, അംഗീകൃത റീട്ടെയില്‍ സ്‌റ്റോറുകള്‍ എന്നിവ വഴി ഫോണ്‍ വില്‍പ്പനയ്ക്ക് ലഭ്യമാകും. എട്ട്ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ആണ് 44,999 രൂപ വില വരിക.

6.83 ഇഞ്ച് 1.5കെ ത്രീഡി കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120hz റിഫ്രഷ് റേറ്റും എച്ച്ഡിആര്‍10 പ്ലസ് സപ്പോര്‍ട്ടും 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമാണ് ഡിസ്‌പ്ലേയുടെ മറ്റു പ്രത്യേകതകള്‍. 4എന്‍എം പ്രൊസസില്‍ നിര്‍മ്മിച്ച മീഡിയടെക് ഡൈമന്‍സിറ്റി 7360 ടര്‍ബോ ചിപ്‌സെറ്റ് ആണ് ഇതിന് കരുത്തുപകരുക.

ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ഒഎസ് 6 ആണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 50 എംപി സോണി പ്രൈമറി റിയര്‍ കാമറ, 32 എംപി ഫ്രണ്ട് കാമറ എന്നിവയാണ് കാമറ വിഭാഗത്തില്‍ വരുന്നത്. മുന്നിലെയും പിന്നിലെയും കാമറകളില്‍ ഫോര്‍കെ വിഡിയോ റെക്കോര്‍ഡിങ് സൗകര്യവുമുണ്ട്. ഡ്യുവല്‍ വ്യൂ വിഡിയോ, എഐ ഇറേസ് 2.0, നൈറ്റ് മോഡ്, പോര്‍ട്രെയ്റ്റ് മോഡ്, സൂപ്പര്‍മൂണ്‍, പ്രോ മോഡ് തുടങ്ങിയവയാണ് കാമറ ഫീച്ചറുകള്‍. ഗൂഗിളിന്റെ സര്‍ക്കിള്‍ ടു സെര്‍ച്ച്, ഗൂഗിള്‍ ജെമിനി ഇന്റഗ്രേഷന്‍, എഐ സ്മാര്‍ട്ട് കോള്‍ അസിസ്റ്റന്റ്, എഐ ക്യാപ്ഷന്‍സ് തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്.

Vivo S2
നനഞ്ഞ വിരലും പ്രശ്‌നമല്ല, കരുത്തുറ്റ 8000 എംഎഎച്ച് ബാറ്ററി; റെഡ്മി നോട്ട് 17 വിപണിയില്‍
Vivo S2
ഗാലക്‌സി എഐ ഫീച്ചറുകള്‍, 25,999 രൂപ മുതല്‍ വില; ഗാലക്‌സി എഫ്70 പ്രോ വിപണിയില്‍
Summary

Vivo S2 with MediaTek Dimensity 7360 Turbo launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com