നനഞ്ഞ വിരലും പ്രശ്‌നമല്ല, കരുത്തുറ്റ 8000 എംഎഎച്ച് ബാറ്ററി; റെഡ്മി നോട്ട് 17 വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍
Redmi Note 17 5G launched
Redmi Note 17 5G launchedsource: Redmi
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍. നോട്ട് സീരീസില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുമായി നോട്ട് 17 ആണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

വലിയ ബാറ്ററി, പുതുക്കിയ ഡിസൈന്‍ തുടങ്ങി നിരവധി ഫീച്ചറുകളുമാണ് നോട്ട് 17 വില്‍പ്പനയ്ക്ക് എത്തുന്നത്. കരുത്തുറ്റ 8000 എംഎഎച്ച് സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററിയാണ് ഏറ്റവും വലിയ പ്രത്യേകത. 45w ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിങ്, 22.5w റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ് എന്നിവയെ ബാറ്ററി പിന്തുണയ്ക്കും. ആന്‍ഡ്രോയിഡ് 16 അധിഷ്ഠിതമായ ഹൈപ്പര്‍ഒഎസ് 3ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. നാലുവര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റുകളും ആറു വര്‍ഷത്തെ സെക്യൂരിറ്റി പാച്ചുകളും ഇതില്‍ ലഭ്യമാണ്.

120hz അഡാപ്റ്റീവ് റിഫ്രറ്റ് റേറ്റും 1800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള ഏഴ് ഇഞ്ച് ട്രൂകളര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. നനഞ്ഞ വിരലുകള്‍ കൊണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഹൈഡ്രോടച്ച് 2.0 സാങ്കേതികവിദ്യയാണ് മറ്റൊരു പ്രത്യേകത. 4എന്‍എം സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 4 ചിപ്‌സെറ്റ് ആണ് ഇതിന് കരുത്തുപകരുന്നത്. 8 ജിബി വരെ റാമും 2ടിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന സ്റ്റോറേജും എടുത്തുപറയാവുന്നതാണ്.

2എക്‌സ് ഇന്‍ സെന്‍സര്‍ സൂം, നൈറ്റ് മോഡ്, എഐ അധിഷ്ഠിത എച്ച്ഡിആര്‍ എന്നിവയെ പിന്തുണയ്ക്കുന്ന 50എംപി എഐ പ്രധാന കാമറയും 8 എംപി ഫ്രണ്ട് കാമറയും ഫോണിലുണ്ട്. അടിസ്ഥാന മോഡലിന് 27,999 രൂപയാണ് വില വരുന്നത്. ടോപ്പ് വേരിയന്റിന് 30,999 രൂപ വില വരും. ഓഗസ്റ്റ് 12 മുതല്‍ വില്‍പ്പനയ്ക്ക് എത്തും.

Redmi Note 17 5G launched
8000 എംഎഎച്ച് ബാറ്ററി, 50 എംപി ഡ്യുവല്‍ റിയര്‍ കാമറ; പോക്കോ എം8 പവര്‍ വിപണിയില്‍
Redmi Note 17 5G launched
ഗാലക്‌സി എഐ ഫീച്ചറുകള്‍, 25,999 രൂപ മുതല്‍ വില; ഗാലക്‌സി എഫ്70 പ്രോ വിപണിയില്‍
Summary

Redmi Note 17 5G launched in India with 8,000 mAh battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com